നിബന്ധനകള്‍ക്ക് വിധേയമായി പള്ളികള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് സൂചന
GULF
28-May-2020
GULF
28-May-2020
കുവൈത്ത് സിറ്റി : ആരോഗ്യ അധികൃതരുടെ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പള്ളികള്‍ വീണ്ടും തുറക്കാന്‍ അനുമതി നല്‍കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം നടന്ന പ്രതിവാര മന്ത്രിസഭ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയാറാക്കുവാന്‍ ഔഖാഫ് മന്ത്രിയെ ചുമതലേപ്പെടുത്തിയിരുന്നു.
പള്ളിയിലേക്ക് വരുന്ന വിശ്വാസികള്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ച കര്‍ശന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. പരസ്പരം ഹസ്ത ദാനം ചെയ്യാനോ നിസ്‌കാരത്തിന് മുമ്പും ശേഷവും കൂടിച്ചേരലുകളോ അനുവദിക്കില്ല. നിസ്‌കരിക്കുവാന്‍ വേണ്ടി മുസല്ലകള്‍ കൊണ്ടുവരണം. അതോടപ്പം വിശ്വാസികള്‍ തമ്മില്‍ സാമൂഹ്യ അകലം പാലിക്കണം. നേരത്തെ ജമാഅത്ത് നമസ്‌കാര സമയത്ത് മാത്രമേ ആളുകളെ പള്ളിയില്‍ പ്രവേശിപ്പിക്കുവാന്‍ അനുവദിക്കുകയുള്ളൂവെന്നും നിര്‍ദ്ദേശങ്ങളിലുണ്ട്. അതോടപ്പം കുട്ടികളെയും വൃദ്ധരെയും രോഗികളേയും പള്ളിയില്‍ താല്‍ക്കാലികമായി വിലക്കുമെന്നും അധികൃതര്‍ അറിയിച്ചതായി പ്രാദേശിക പത്രം പറഞ്ഞു.
.jpg)
അടുത്ത മാസത്തോടെ രാജ്യത്തെ ജന ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടു വരാനാണു സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തി വരുന്നത്. ഇതിന്റെ ഭാഗമായാണു കടുത്ത നിയന്ത്രണങ്ങളോടെ പള്ളികള്‍ തുറന്നു കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments