Image

ടെക്‌സസിൽ വ്യാഴാഴ്ച മരണം 13 മാത്രം; ആകെ മരണം 1600 കവിഞ്ഞു; ഇനി ലോക്ക് ഡൗൺ ഇല്ലെന്നു ഗവർണർ (അജു വരിക്കാട്)

Published on 28 May, 2020
ടെക്‌സസിൽ വ്യാഴാഴ്ച മരണം 13 മാത്രം; ആകെ മരണം 1600 കവിഞ്ഞു; ഇനി ലോക്ക് ഡൗൺ ഇല്ലെന്നു ഗവർണർ (അജു വരിക്കാട്)

ടെക്‌സസിൽ കോവിഡ് ഭീതി ഒഴിയുന്നതായി പൊതുവെ കരുതുന്നു. വ്യാഴാഴ്ച വൈകിട്ട് 5 മണി വരെ (ഈസ്റ്റേൺ ടൈം) സ്റ്റേറ്റിൽ 13 പേരാണു മരിച്ചത്. മറ്റു പല സ്റ്റേറ്റുകളെ വച്ചു നോക്കുമ്പോൾ വളരെ കുറവ്. ഇത് ശുഭപ്രതീക്ഷ ഉണർത്തുന്നു.

ടെക്‌സസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ഹെല്ത്ത് സർവീസസ് റിപ്പോർട്ട് പ്രകാരംസംസ്ഥാനത്ത് ഇതുവരെ 59,000-ൽ പരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1,600 ൽ പരം പേർ മരിച്ചു.35,200-ൽ പരം പേർ സുഖം പ്രാപിച്ചു.

ഓസ്റ്റിൻ-ട്രാവിസ് കൗണ്ടിയിലെ കോവിഡ്-19 കേസുകളുടെ എണ്ണം 3,000 കടന്നു. ഇതിൽ 1,084 പേർ സുഖം പ്രാപിച്ചു, 91 പേർ മരിച്ചു.

ഡാളസ് കൗണ്ടിയിൽ ഇതുവരെ 9000-ഓളം കേസുകൾ റിപ്പോർട്ട് ചെയ്തു 221 പേർ മരണപ്പെടുകയും 4000-ഓളം ആളുകൾ സുഖം പ്രാപിക്കുകയും ചെയ്തു.

ഹ്യുസ്റ്റൺ ഉൾപ്പെടുന്ന ഹാരിസ് കൗണ്ടിയിലാണ് ടെക്‌സസിൽ ഏറ്റവും അധികം കേസുകൾ. 115,00-ഓളം കേസുകളും 223 മരണങ്ങളും.

ഫോർട്ട് വർത്ത് ഉൾപ്പെടുന്ന ടറെന്റ്കൗണ്ടിയിൽ 5000 കേസുകളും 155 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇളവുകൾ കൂടുതൽ പ്രഖ്യാപിക്കുമ്പോൾ കേസുകൾ വർധിക്കുന്നത് ആശങ്ക ഉണർത്തുന്നുവെങ്കിലും കൂടുതൽ ലോക്ക്-ഡൗൺ ഇനി ഉണ്ടാവില്ല എന്ന് ഗവർണർ ഗ്രെഗ് അബോട്ട് പറഞ്ഞു.

ലോക്ക്-ഡൗൺ സാമ്പത്തിക അസ്ഥിരതയിലേക്കു സംസ്ഥാനത്തെ തള്ളിവിടും.കൊറോണ വൈറസ് വ്യാപനം തുടങ്ങിയതിനു ശേഷം 12 ശതമാനത്തോളം റെസ്റ്റോറന്റുകൾ സ്ഥിരമായി അടച്ചുപൂട്ടിയതായി ടെക്‌സസ് റെസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു.

പാൻഡെമിക്കിന്റെ ഫലമായി ടെക്‌സസിൽ അടച്ച ആദ്യത്തെ ബിഗ്-നെയിം റെസ്റ്റോറന്റാണ്1986 ൽ ആരംഭിച്ച മഗ്നോളിയ കഫെ. 40 വർഷം മുമ്പ് ഓംലെറ്ററി വെസ്റ്റ് എന്ന പേരിൽ ആരംഭിച്ച ഈ റെസ്റ്റോറന്റ് പ്രഭാതഭക്ഷണ സ്‌പെഷലുകളായ ജിഞ്ചർ ബ്രെഡ് പാൻ കേക്കുകൾ, മാഗ് മഡ് ക്വസോ എന്നിവക്ക് പേരുകേട്ടതാണ്.

വർഷങ്ങളായി ഹ്യൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബെർണീസ് ബർഗർ ബസ് റെസ്റ്റോറന്റ് ബിസിനസിൽ നിന്ന് പുറത്തുപോകുകയാണ് എന്ന് ഉടമ ഷെഫ് ജസ്റ്റിൻ ടർണർ വ്യാഴാഴ്ച അറിയിച്ചു.

ഹ്യൂസ്റ്റൺ നഗരത്തിൽ37 വർഷത്തിനുശേഷം, ബാരിസ് പിസ്സേറിയ അതിന്റെ വാതിലുകൾ എന്നന്നേക്കുമായി അടയ്ക്കുകയാണ്. ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.

മെയിൽ ഇൻ ബാലറ്റ്

കൊറോണ വൈറസിനെതിരെ പ്രതിരോധ ശേഷി ഇല്ലാത്തവരെ വൈകല്യമുള്ളവരായി കണക്കാക്കാനാകില്ലെന്ന് വരുന്ന തിരഞ്ഞെടുപ്പിൽ 'മെയിൽ ഇൻ ബാലറ്റ് ' വേണം എന്നുള്ള ഹർജിയിൽ ടെക്‌സസ് സുപ്രീം കോടതി വിധി പ്രസ്ഥാവിച്ചു.

ട്രാവിസ് കൗണ്ടിയിൽ ആർക്കു വേണമെങ്കിലും പോസ്റ്റൽബാലറ്റ് അനുവദിക്കണമെന്ന കേസിലാണു കോടതിയുടെ വിധി.മെയിൽ ഇൻ ബാലറ്റുകൾ സംബന്ധിച്ച സ്‌നിലവിലുള്ള നിയമങ്ങൾ പാലിക്കാൻ പ്രാദേശിക ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്ന്കോടതി നിർദ്ദേശം നൽകി.

മെയിൽ ഇൻ വോട്ടിംഗ് വ്യാപകമായ കള്ളവോട്ടുകൾക്ക് കാരണമാകുമെന്ന്അവകാശപ്പെടുന്ന പ്രസിഡന്റ് ട്രമ്പ് വിധി സ്വാഗതം ചെയ്തു. 'അപകടകരമായ മെയിൽ ഇൻ വോട്ടിംഗ് അഴിമതിയിൽ ടെക്‌സാസിൽ വൻ വിജയം! പ്രസിഡന്റ് ട്വീറ്റ് ചെയ്തു

പകർച്ചവ്യാധിയുടെ ഈ സമയത്ത് മെയിൽ ഇൻ വോട്ടിംഗ് വിപുലമാക്കുവാൻ ശ്രമിച്ച ടെക്‌സസ് ഡെമോക്രാറ്റിക് പാർട്ടിക്കും വോട്ടർ റൈറ്റ്‌സ് ഗ്രൂപ്പുകൾക്കും ഈ വിധി ഒരു തിരിച്ചടിയാണ്.

നിലവിലുള്ള നിയമ പ്രകാരംടെക്‌സാസിൽ മെയിൽ-ഇൻ ബാലറ്റ് ലഭിക്കാൻ, വോട്ടർമാർ ഒന്നുകിൽ 65 വയസിനു മുകളിൽ പ്രായമുള്ള വൈകല്യം ഉള്ളവരായിരിക്കണം, അല്ലെങ്കിൽ ജയിലിൽ ആയിരിക്കണം അതുമല്ലെങ്കിൽ തിരഞ്ഞെടുപ്പ് സമയത്ത് അവരുടെ സ്വന്തംകൗണ്ടിയിൽ നിന്ന് വളരെ അകലെയായിരിക്കണം,.

ഒരു വോട്ടർക്ക് കോവിഡ്-19 ന് പ്രതിരോധശേഷി ഇല്ലാത്തത് ഒരു വൈകല്യമല്ല എന്ന സ്റ്റേറ്റിന്റെ വാദത്തോട് യോജിക്കുന്നു, കോടതി വിധിയിൽ പ്രസ്താവിച്ചു.

Join WhatsApp News
ഈശരന്‍ 2020-05-29 05:51:31
''No wonder Bible calls 'Nereeswarar' fools''- ഇത് നിങ്ങളുടെ കമന്റെ അല്ല എന്ന് നിങ്ങള്‍ നിഷേധിക്കുമോ?, നിങ്ങള്‍ അല്ലേ മറ്റുള്ളവരെ പല പേരുകള്‍ വിളിച്ചു പരിഹസിക്കുന്നത്. ആദ്യം സൊന്തം വാക്കുകളും പ്രവര്‍ത്തിയും നന്നാക്കുക. മറ്റുള്ളവരുടെ കൂടെ ഒരു മീറ്റിംഗില്‍ ഇരിക്കാന്‍ പോലും ഉള്ള സഹന സക്തി നിങ്ങള്‍ക്ക് ഇല്ല എന്നതും മറക്കരുത്. -ജോമോന്‍ ഹൂസ്ടന്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക