Image

ന്യു യോര്‍ക്ക് വിട്ട് പുതിയ ഹോട്ട് സ്‌പോട്ടുകള്‍; തൊഴിലില്ലായ്മ വേതനത്തിനു 40 മില്യന്‍ പേര്‍

Published on 28 May, 2020
ന്യു യോര്‍ക്ക് വിട്ട് പുതിയ ഹോട്ട് സ്‌പോട്ടുകള്‍; തൊഴിലില്ലായ്മ വേതനത്തിനു 40 മില്യന്‍ പേര്‍

ന്യു യോര്‍ക്ക്: ന്യു യോര്‍ക്ക്-ന്യു ജെഴ്‌സി സ്റ്റേറ്റുകളില്‍ കുറയുമ്പോള്‍ തന്നെ മരണ സംഖ്യ ഇല്ലിനോയിയിലും പെന്‍സില്വേനിയയിലും കൂടുന്നത് ആശങ്ക പരത്തുന്നു.

വ്യാഴാഴ്ച വൈക്ട്ട് 6 മണി വരെ ന്യു യോര്‍ക്കില്‍ 97 പേര്‍ മരിച്ചു (വേള്‍ഡ് ഒ മീറ്റര്‍ ഡാറ്റ പ്രകാരം) ന്യു ജെഴ്‌സിയില്‍ 71.

അതേ സമയം ഇല്ലിനോയിയിലും പെന്‍സില്വേനിയയിലും 103 പേര്‍ വീതംമരിച്ചു. 93 പേര്‍ മരിച്ച മസച്ചുസെറ്റ്‌സും ആശങ്കയായി. കാലിഫോര്‍ണിയയില്‍ 82 മരണം. 2071 പേര്‍ക്കു രോഗബാധയും കണ്ടു.ന്യു യോര്‍ക്കില്‍ 1618 പേര്‍ക്കും ന്യു ജെഴ്‌സിയില്‍ 1446 പേര്‍ക്കും പുതുതായി രോഗബാധ കണ്ടെത്തി.

ഇതേ സമയം രാജ്യമൊട്ടാകെ 2.1 മില്യന്‍ പേര്‍ കൂടി അപേക്ഷിച്ചതോടേ തൊഴിലില്ലായ്മ വേതനത്തിനു അപേക്ഷിച്ചവര്‍ 40 മില്യനായി, നാലു കോടി പേര്‍. ഇത് സര്‍വകാല റെക്കോര്‍ഡാണ്. സമ്പദ് രംഗത്തിന്റെ തകര്‍ച്ചയുടെ സൂചനയും.

തൊഴിലില്ലായ്മ വേതനത്തിനു പുറമെ ഫെഡറല്‍ ഗവണ്മെന്റ് അനുവദിച്ച അനുവദിച്ച ആഴ്ചയില്‍ 600 ഡോളര്‍ കൂടി ആകുമ്പോള്‍ പലര്‍ക്കും മുന്‍പ് കിട്ടിയിരുന്ന വേതനത്തേക്കാള്‍ കൂടുതലാണു കിട്ടുന്നത്. അതിനാല്‍ പലരും ജോലിയിലേക്കു തിരിച്ചു വരാന്‍മടിക്കുന്നതായി ചില സ്റ്റേറ്റുകളില്‍ നിന്നു പരാതിയും ഉയര്‍ന്നിട്ടുണ്ട്.

കൊറോണ വൈറസ്ബാധിച്ചതിന്റെ യാതൊരു ലക്ഷണവുമില്ലാതെ നിരവധി പേര്‍ മറ്റുള്ളവര്‍ക്ക് രോഗം പകരുന്നതായി പഠനങ്ങള്‍ കണ്ടെത്തി.

ന്യു യോര്‍ക്കില്‍ ബിസിനസ് സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിനു മാസ്‌ക്ക് വേണമെന്നു നിബന്ധന വയ്കാന്‍ ബിസിനസ് സ്ഥപനങ്ങള്‍ക്ക് അനുമതി നല്‍കുന്ന ഉത്തരവ് ന്യു യോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കോമൊ പുറപ്പെടുവിച്ചു.

സ്റ്റേറ്റില്‍ ആദ്യ ഘട്ടത്തിനു ഇനി തുറക്കാനുള്ളത് ന്യു യോര്‍ക്ക് സിറ്റി മാത്രമാണ്. തുറക്കാനുള്ള 7 മാനദണ്ഡങ്ങളില്‍ രണ്ടെണ്ണം സിറ്റിയില്‍ ഇനിയും പൂര്‍ണമാകാനുണ്ട്. ആശുപത്രികളില്‍ 30 ശതമാനം കിടക്കകള്‍ ലഭ്യമായിരിക്കുക, രോഗബാധിതരുമായി ബന്ധപ്പെടാന്‍ ഒരു ലക്ഷം പേര്‍ക്ക് 30 കോണ്ടാക്ട് ട്രേയ്‌സേഴ്‌സ് ഉണ്ടാവുക എന്നിവ.

കോവിഡ് രണ്ടാമതും ബധിച്ച് ആരും ആശുപത്രിയിലെത്തിയിട്ടില്ലെന്നു ലോംഗ് ഐലന്‍ഡിലെ ആശുപത്രി അധിക്രുതര്‍ റിപ്പ്‌പോര്‍ട്ട് ചെയ്തത് ആശ്വാസ വാര്‍ത്തയായി . രോഗം വന്നവര്‍ക്ക് ഇമ്യൂണിറ്റി ലഭ്യമായിട്ടുണ്ട് എന്നാണത് സൂചിപ്പിക്കുന്നത്. ഇത് എത്ര കാലത്തേക്കെന്നാണു ഇനി അറിയേണ്ടത്

കോവിഡിനെത്തുടര്‍ന്ന് മരുന്നുപയോഗിച്ച് അബോധവസ്ഥയിലാക്കിയ സ്ത്രീയില്‍നിന്ന് ശസ്ത്രക്രിയ വഴി പുറത്തെടുത്ത കുഞ്ഞും അമ്മയും49 ദിവസത്തിനു ശേഷം ആശുപത്രി വിട്ടത് അതിശയമായി.

ലോംഗ് ഐലന്‍ഡിലെ വിന്ത്രോപ്പ് ഹോസ്പിറ്റലില്‍ ഹെമ്പ്‌സ്റ്റെഡില്‍ നിന്നുള്ള അഡ്രിയാന്‍ ടോറസ് ആണ് (41) പുത്രി ലിയയുമായി മടങ്ങിയത്. ജനിച്ചപ്പോള്‍ കുട്ടിക്ക് 3 പൗണ്ടായിരുന്നു ഭാരം. അമ്മ വെന്റിലേറ്ററിലും. എന്തായാലും അവിടെ അത്ഭുതം തന്നെ സംഭവിച്ചുവെന്ന് എല്ലാവരും കരുതുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക