Image

സുവിശേഷകന്‍ രവി സഖറിയാസിന്റെ മെമ്മോറിയല്‍ സര്‍വീസ് ലൈവ് സ്ട്രീമില്‍ വെള്ളിയാഴ്ച

പി.പി. ചെറിയാന്‍ Published on 28 May, 2020
സുവിശേഷകന്‍ രവി സഖറിയാസിന്റെ മെമ്മോറിയല്‍ സര്‍വീസ് ലൈവ് സ്ട്രീമില്‍ വെള്ളിയാഴ്ച

മെയ് 19-നു അന്തരിച്ച ആഗോള പ്രശസ്തനായ സുവിശേഷകന്‍ രവി സഖറിയാസിന്റെ വെര്‍ച്വല്‍ മെമ്മോറിയല്‍ സര്‍വീസ് മെയ് 29-നു വെള്ളിയാഴ്ച ഈസ്റ്റേണ്‍ സമയം രാവിലെ 11 മണിക്ക് ലൈവ് സ്ട്രീമില്‍ ഉണ്ടായിരിക്കുമെന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു. RZIM.org/RavcMemorial

1984-ല്‍ സ്ഥാപിച്ച രവി സഖറിയാസ് ഇന്റര്‍നാഷണല്‍ മിനിസ്ട്രിയുടെ സ്ഥാപകന്‍ എഴുപതോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ച് സുവിശേഷ പ്രഭാഷണ്ങ്ങള്‍ നടത്തിയിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ്കൂടിയായിരുന്നു അദ്ദേഹം. മുന്‍ ഫുട്‌ബോള്‍ താരം ടിം ടിമ്പോ, ലൂയീസ് ഗി ഗ്ലിയോ, ബ്രൂക്ക്‌ലിന്‍ ടാബര്‍നാക്കള്‍ സീനിയര്‍ പാസ്റ്റര്‍ ജിം സിംബാല തുടങ്ങിയ നിരവധി പ്രമുഖര്‍ മെമ്മോറിയല്‍ സര്‍വീസില്‍ പങ്കെടുത്ത് അനുഭവങ്ങള്‍ പങ്കുവെയ്ക്കും.

ഇന്ത്യയില്‍ ജനിച്ച് കൗമാര പ്രായത്തില്‍ ബൈബിള്‍ വായനയിലൂടെ ക്രിസ്തുമതം സ്വീകരിച്ച വ്യക്തിയാണ് രവി. ചെറു പ്രായത്തില്‍ നടത്തിയ വിഫലമായ ആത്മഹത്യ ശ്രമത്തിനിടെ ആശുപത്രിയില്‍ കഴിയവെ ആണ് രവി ആദ്യമായി ബൈബിള്‍ വായിക്കാനാരംഭിച്ചത്. ക്രിസ്ത്യന്‍ അപ്പോളജിസ്റ്റായിട്ടായിരുന്നു രവി അറിയപ്പെട്ടിരുന്നത്. 

ആദരസൂചകമായ പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കുന്നതിനു പകരം RZIM-ന്റെ പേരില്‍ സംഭാവനകള്‍ നല്‍കണമെന്നു കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സുവിശേഷകന്‍ രവി സഖറിയാസിന്റെ മെമ്മോറിയല്‍ സര്‍വീസ് ലൈവ് സ്ട്രീമില്‍ വെള്ളിയാഴ്ചസുവിശേഷകന്‍ രവി സഖറിയാസിന്റെ മെമ്മോറിയല്‍ സര്‍വീസ് ലൈവ് സ്ട്രീമില്‍ വെള്ളിയാഴ്ചസുവിശേഷകന്‍ രവി സഖറിയാസിന്റെ മെമ്മോറിയല്‍ സര്‍വീസ് ലൈവ് സ്ട്രീമില്‍ വെള്ളിയാഴ്ച
Join WhatsApp News
നിരീശ്വരൻ 2020-05-28 21:20:22
നൂറായിരത്തിൽ അധികം പേർ അമേരിക്കയിൽ കോവിഡ് ബാധിച്ചു മരിച്ചു . അതിൽ പലർക്കും സ്വന്ത ബന്ധത്തിൽപ്പെട്ടവരോട് അവസാനം സംസാരിക്കാനും കഴിഞ്ഞില്ല . പലരുടേയും മൃതശരീരങ്ങൾ മറവു ചെയ്യിതിരിക്കുന്നത് ഒരൊറ്റ കുഴിമാടത്തിലാണ് . സമ്പന്നന്മാരായ ഇതുപോലെയുള്ളവരുടെ ജീവിതവും മരണവും ആഘോഷിക്കുന്ന ക്രിസ്തു ഭക്തന്മാർ ഒരു കാര്യം ഓർക്കുന്നത് നല്ലതാണ് . നിങ്ങൾ ദൈവപുത്രനാണെന്നും പറഞ്ഞു മനോഹരമായ ദേവാലയങ്ങളിൽ പൂട്ടിയിട്ടും , തലയിൽ പൊക്കി കൊണ്ട് നടക്കുന്ന മനുഷ്യന്റെയും ഗതി ഇത് തന്നെയായിരുന്നു. ആരോടോ കടംവാങ്ങിയ കുഴിമാടത്തിൽ അടക്കം ചെയ്‌തു. പറയുന്നതും പ്രവർത്തിയും തമ്മിൽ യാതൊരു ബന്ധവും ഇല്ലാതെ വാചക കസർത്തും തട്ടിപ്പും വെട്ടിപ്പുമായി നടക്കുന്ന നിങ്ങളെ കുറിച്ച് ലജ്ജ തോന്നുന്നു - ഇതെഴുതുന്ന എന്നെ വിഡ്ഢി എന്ന് വിളിക്കുന്ന നിങ്ങൾക്ക് യദാർത്ഥ സത്യം വെളിപ്പെടുത്തി കിട്ടിയിട്ടില്ല. അതിന് ഇനി ഏഴു ജന്മം ഉണ്ടായാലും സാധിക്കുമെന്ന് തോന്നുന്നില്ല . നിങ്ങൾ ആഘോഷിക്കാൻ പോകുന്ന ഇദ്ദേഹത്തിന്റെ മരണവും നൂറായിരം പേരുടെ മരണവും മരണം താനെയാണ്. ചിലർ യേശുവിനെ വിറ്റു കാശാക്കിയ ബുദ്ധിമാന്മാർ മറ്റു ചിലർ സത്യത്തിന്റെ ഗുരുവായ യേശുവിനെ പിന്തുടർന്ന വിഡ്ഢികൾ എന്ന വ്യത്യാസം മാത്രം .
Ninan Mathulla 2020-05-28 22:15:08
ഇതെഴുതുന്ന എന്നെ വിഡ്ഢി എന്ന് വിളിക്കുന്ന നിങ്ങൾക്ക് യദാർത്ഥ സത്യം വെളിപ്പെടുത്തി കിട്ടിയിട്ടില്ല. Please talk for yourself, not for me.
വായനക്കാരൻ 2020-05-28 23:20:46
നിരീശ്വരൻ ആയിരുന്ന ഒരാൾ ഈശ്വര വിശ്വാസിയായി . ഈശ്വര വിശ്വാസി ആയിരുന്ന ഒരാൾ നിരീശ്വരനായി . രണ്ടുപേർക്കും ബൈബിൾ അറിയാം . ചെകുത്താൻറേം ദൈവത്തിൻറേം പിതാവ് ഒന്നുതന്നെ . യേശുവിനെ പരീക്ഷിച്ചപ്പോൾ ചെകുത്താൻ വേദപുസ്തകം ഉദ്ധരിച്ചു . കുഴപ്പം വായനക്കാർക്കാണ്. . "നിന്റെ സഹോദരനുമായി ഒരു ഇടർച്ചയുണ്ടെങ്കിൽ യാഗ പീഠത്തിൽ പോകുന്നതിന് മുൻപ് ഒന്നാകുക" എന്ന് ബൈബിൾ ഭാഗം വായിച്ച് നിങ്ങൾ രണ്ടുപേരും ഒന്നാകും . അപ്പോൾ വിഡ്ഢികളാകുന്നത് വായനക്കാർ ആയിരിക്കും . അതുകൊണ്ട് ഞങ്ങൾ ഞങ്ങളുടെ വഴിക്കു പോകുന്നു വായനക്കാരൻ
Ninan Mathulla 2020-05-29 07:13:01
I did not call ‘Nereeswaran’ a fool. Please read carefully what I wrote. I wrote, Bible calls ‘Nereeswar’ (not Nereeswaran’ or you personally) a fool. You reacted before reading well what I wrote. The reason Bible calls ‘Nereeswar’ fools also is for the same reason. They react before listening or reading. God’s manifestations are everywhere in nature. Without taking the time to observe it carefully, they react and say loud that there is no God. Others see in nature God’s manifestations and recognize God’s presence in it. That is the difference.
യേശു 2020-05-29 08:40:19
ആരേയും നീ വിധിക്കരുത് . അങ്ങനെ സി ചെയ്യതാൽ നിന്റെ വാക്കിനാൽ നീ വിധിക്കപ്പെടുമെന്ന് . എന്റെ ഭാഷ സ്നേഹമാണ് . നീ നിരീശ്വരനെ സ്നേഹിക്കണം . സൗകര്യം കിട്ടിയാൽ ഒരു ഹഗ്ഗ് കൊടുക്കണം . അങ്ങനെ രമ്യയതയിൽ ആക്കാൻ ശ്രമിക്കുക. അതാണ് എന്റെ മാർഗ്ഗം . മറ്റുള്ളവരെ ഉൾകൊള്ളാത്തവർക്ക് , എന്റെ കുരിശെടുത്ത് എന്റെ പിന്നാലെ വരാൻ കഴിയാത്തവന് എങ്ങനെ എന്റെ പിൻഗാമിക്കാൻ കഴിയും . അതുകൊണ്ട് നിരീശ്വരനേം, അന്തപ്പനേം ഹഗ്ഗ് ചെയ്യുക . അവർ പറയുന്നതിന് ഒക്കെ മറുപടി പറയണം എന്നില്ല . നീ ഓർക്കുന്നില്ലേ ഞാൻ പീലാത്തോസിന്റെ മുന്നിൽ മിണ്ടാതെ നിന്നത് . ഇതിൽ കൂടുതൽ ഒന്നും പറയുന്നില്ല . നീ എന്റെ നിരീക്ഷണത്തിലാണ് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക