Image

മാസ്ക് ധരിക്കാത്തവർക്ക് പ്രവേശനാനുമതി നിഷേധിക്കാം : ന്യൂയോർക്ക് ഗവർണർ

പി.പി.ചെറിയാൻ Published on 29 May, 2020
മാസ്ക് ധരിക്കാത്തവർക്ക് പ്രവേശനാനുമതി നിഷേധിക്കാം : ന്യൂയോർക്ക് ഗവർണർ
ന്യൂയോർക്ക് ∙ വ്യാപാര സ്ഥാപനങ്ങളിലും സ്റ്റോറുകളിലും മാസ്ക് ധരിക്കാതെ എത്തുന്നവർക്ക് പ്രവേശനാനുമതി നിഷേധിക്കുന്നതിന്  അധികാരം നൽകുന്ന ഉത്തരവിൽ ന്യൂയോർക്ക് ഗവർണർ ആഡ്രു കുമൊ ഒപ്പുവച്ചു. സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചു തുടങ്ങിയാൽ ഉത്തരവ് നിലവിൽ വരുമെന്ന് മെയ് 28 വ്യാഴാഴ്ച ഗവർണർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.
കൊറോണ വൈറസിനെതിരെ നടത്തുന്ന യുദ്ധത്തിൽ ന്യൂയോർക്കിലെ ജനങ്ങളും സഹകരിക്കണമെന്ന് ഗവർണർ അഭ്യർഥിച്ചു. കോവിഡ് 19 പരിശോധനക്കുള്ള സൗകര്യങ്ങൾ എല്ലാവർക്കും ലഭിക്കുമെന്നും ഗവർണർ പറഞ്ഞു. ഗവർണറുടെ തീരുമാനത്തെ കൊമേഡിയൻ (ബ്രൂക്ക്‌ലിൻ) ക്രിസ് റോക്ക്, നടി റോസി പെരസ് എന്നിവർ അഭിനന്ദിച്ചു.  കോവിഡിനെതിരെ ഗവർണർ സ്വീകരിച്ചിരിക്കുന്ന എല്ലാ നടപടികളും ധീരമാണെന്നും ഇവർ ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക