Image

കുരങ്ങുകള്‍ കൊറോണ സാംപിളുകള്‍ തട്ടിയെടുത്ത് കടന്നു; കോവിഡ് ഭീതിയില്‍ നാട്ടുകാര്‍

Published on 29 May, 2020
കുരങ്ങുകള്‍ കൊറോണ സാംപിളുകള്‍ തട്ടിയെടുത്ത് കടന്നു; കോവിഡ് ഭീതിയില്‍ നാട്ടുകാര്‍

മീററ്റ് • ഉത്തര്‍പ്രദേശിലെ മീററ്റില്‍ കോവിഡ് -19 സംശയിക്കുന്ന രോഗികളുടെ കോവിഡ് -19 ടെസ്റ്റ് സാംപിളുകള്‍ കൊണ്ടുപോകുകയായിരുന്ന ലാബ് ടെക്നീഷ്യനെ വെള്ളിയാഴ്ച ഒരു കൂട്ടം കുരങ്ങന്മാര്‍ ആക്രമിച്ചു. തുടര്‍ന്ന് കുരങ്ങുകള്‍ സാംപിളുകള്‍ ലാബ് ടെക്നീഷ്യനില്‍ നിന്ന് തട്ടിയെടുത്ത് ഓടി രക്ഷപ്പെട്ടു. മീററ്റ് മെഡിക്കല്‍ കോളേജിന്റെ പരിസരത്താണ് സംഭവം.



മാരകമായ വൈറസ് ബാധിച്ചതായി സംശയിക്കുന്ന മൂന്ന് വ്യക്തികളില്‍ നിന്ന് പരിശോധനയ്ക്കായി സാമ്ബിളുകള്‍ ശേഖരിച്ചിരുന്നു. ഇത് പരിശോധനയ്ക്കായി കൊണ്ടുപോകുമ്ബോഴാണ് കുരങ്ങുകള്‍ തട്ടിയെടുത്തത്.

പിന്നീട്, ലാബ് ടെക്നീഷ്യനെ ആക്രമിച്ച കുരങ്ങുകളിലൊന്നിനെ സാംപിള്‍ ശേഖരണ കിറ്റുകള്‍ ചവയ്ക്കുന്ന നിലയില്‍ ഒരു മരത്തിന്റെ മുകളില്‍ കണ്ടെത്തി.


രോഗികളില്‍ നിന്ന് വീണ്ടും സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ കുരങ്ങുകളുടെ ഭീഷണി ഏറെക്കാലമായി ഉള്ളതാണെങ്കിലും, ഈ കോവിഡ് കിറ്റുകള്‍ കുരങ്ങുകള്‍ അടുത്തുള്ള പാര്‍പ്പിട പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതിലൂടെ അണുബാധ കൂടുതല്‍ വ്യാപിക്കുമെന്ന ഭയത്തിലാണ് പ്രദേശവാസികള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക