Image

മധ്യസ്ഥരെ പരിഗണിക്കണം; ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ യു.എന്‍

Published on 29 May, 2020
മധ്യസ്ഥരെ പരിഗണിക്കണം; ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ യു.എന്‍
ന്യൂയോര്‍ക്​: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ്​ ഡൊണാള്‍ഡ് ട്രംപ് അറിയിച്ചതിന്​ പിന്നാലെ പ്രതികരണവുമായി ഐക്യരാഷ്​ട്ര സംഘടന.

 ഇരു രാജ്യങ്ങളും തമ്മില്‍ ഉടലെടുത്തിരിക്കുന്ന സംഘര്‍ഷഭരിതമായ സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന്​ യു.എന്‍ നിര്‍ദേശിച്ചു. കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക്​ നീങ്ങുന്ന തരത്തിലുള്ള യാതൊരു നടപടിയും ഇരുഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അ​േന്‍റാണിയോ ഗുട്ടറസിന്‍െറ വക്​താവ്​ സ്റ്റീഫന്‍ ഡുജാറിക്​ മുന്നറിയിപ്പ്​ നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക