Image

വരണം, വരണം മിസ്റ്റര്‍ ഭരത്‌ചന്ദ്രന്‍, ഇന്‍സ്റ്റഗ്രാമില്‍ സുരേഷ്‌ ഗോപിയോട്‌ ആരാധകര്‍

Published on 29 May, 2020
വരണം, വരണം മിസ്റ്റര്‍ ഭരത്‌ചന്ദ്രന്‍, ഇന്‍സ്റ്റഗ്രാമില്‍ സുരേഷ്‌ ഗോപിയോട്‌ ആരാധകര്‍

സുരേഷ്‌ ഗോപിയെന്ന സൂപ്പര്‍സ്റ്റാറിനെ കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരിക കമ്മീഷണര്‍ എന്ന ചിത്രത്തിലെ ഗര്‍ജ്ജിക്കുന്ന സിംഹം പോലുള്ള ഭരത്‌ചന്ദ്രന്‍ ഐ.പി.എസ്‌ എന്ന കഥാപാത്രവും ജസ്റ്റ്‌ റിമമ്പര്‍ ദാറ്റ്‌ എന്ന ഡലയോഗുമാണ്‌. മലയാളത്തിന്റെ സ്വന്തം ആക്ഷന്‍ ഹീറോയായി മലയാളികളെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി വിസ്‌മയിപ്പിക്കുന്ന നടന്‍. 

വ്യത്യസ്‌തമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും കമ്മീഷണറിലെ ഉശിരന്‍ ഐപിഎസ്‌ ഓഫീസറോട്‌ പ്രേക്ഷകര്‍ക്കിന്നും ഹരമാണ്‌. 

രാഷ്‌ട്രീയത്തിലേക്ക്‌ പ്രവേശിക്കുനന്തിനായി സിനിമയില്‍ നിന്നും ഒരിടവേളയെടുത്തെങ്കിലും സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ്‌ സത്യന്‍ സംവിധാനം ചെയ്‌ത വരനെ ആവശ്യമുണ്ട്‌ എന്ന ചിത്രത്തിലൂടെ ഗംഭീരമായ ഒരു തിരിച്ചു വരവ്‌ നടത്താനും അദ്ദേഹത്തിനു സാധിച്ചു. 

ഫേസ്‌ബുക്കിലും വളറെ സജീവമായ താരം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലും അക്കൗണ്ട്‌ തുടങ്ങിയിരിക്കുകയാണ്‌.
ഭരത്‌ചന്ദന്‍ ഐപിഎസിന്റെ ചിത്രം പങ്കു വച്ചു കൊണ്ടാണ്‌ താരം ആരാധകരെ ആവേശത്തിലാഴ്‌ത്തിയിരിക്കുന്നത്‌. ``വരണം വരണം മിസ്റ്റര്‍ ഭരത്‌ ചന്ദ്രന്‍, നിങ്ങളൊഴിച്ചിട്ടു പോയ സിംഹാസനത്തില്‍ കയറിയിരിക്കാന്‍ ഇനിയും ആരും ജനിച്ചിട്ടില്ല' എന്നാണ്‌ ആരാധകര്‍ പറയുന്നത്‌.

ഷാജി കൈലാസ്‌-രണ്‍ജി പണിക്കര്‍ കൂട്ടുകെട്ടില്‍ പിറന്ന കമ്മീഷണര്‍ എന്ന ചിത്രത്തിലെ ഭരത്‌ചന്ദ്രന്‍ ഐപിഎസ്‌ എന്ന അതിശക്തനായ പോലീസ്‌ കഥാപാത്രം സുരേഷ്‌ ഗോപി എന്ന നടന്റെ കരിയറിലെ നാഴികക്കല്ലും ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നുമാണ്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക