Image

മസ്കറ്റില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി, കൊലപാതകമെന്നു സംശയം

Published on 29 May, 2020
മസ്കറ്റില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി, കൊലപാതകമെന്നു സംശയം
മസ്കറ്റ്; കൊല്ലാം സ്വദേശിയെ സലാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പുറം പരവൂര്‍ സ്വദേശി പ്രശാന്ത് (40) ആണു മരിച്ചത്. തുംറൈത്തിലെ താമസ സ്ഥലത്തു കൈയും കഴുത്തും മുറിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

തുംറൈത്തിലെ സ്വകാര്യ ട്രാവല്‍സിലെ ജീവനക്കാരനായിരുന്നു. എട്ടു മാസം മുമ്പാണ് ഇവിടെ ജോലിയില്‍ പ്രവേശിച്ചത്. റോയല്‍ ഒമാന്‍ പോലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പിതാവ്: ശശിധരന്‍, മാതാവ്: പ്രഭ. ഭാര്യ: സുദിന (റെയില്‍വെ ജീവനക്കാരി), മക്കള്‍: നവനീദ്, നിയോദ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക