Image

കോവിഡ്: യൂറോപ്പിനെ രക്ഷിക്കാന്‍ വന്‍ ഉത്തേജന പദ്ധതി വരുന്നു

Published on 29 May, 2020
കോവിഡ്: യൂറോപ്പിനെ രക്ഷിക്കാന്‍ വന്‍ ഉത്തേജന പദ്ധതി വരുന്നു
കോവിഡ് മൂലം തകര്‍ന്ന യൂറോപ്പിന്റെ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ 750 ബില്യന്‍ യൂറോയുടെ വന്‍ സാമ്പത്തിക പദ്ധതിയുമായി യൂറോപ്യന്‍ യൂണിയന്‍ രംഗത്ത്. ഈ വിവരം യൂറോപ്യന്‍ യൂണിയന്‍ അദ്ധ്യക്ഷ ഉര്‍സുല ഫണ്‍ ഡെയര്‍ ലെയ്ന്‍ ആണ് മാധ്യമങ്ങളെ അറിയിച്ചത്.

ജര്‍മന്‍കാരിയായ ലെയനു ചാന്‍സലര്‍ മെര്‍ക്കലിന്റെ പ്രത്യേകമായ പിന്തുണയുമായി ഈ രക്ഷാ പക്കേജ് യൂറോപിന്റെ ചരിത്ര മുഹൂര്‍ത്തമാണെന്നാണ് ലെയന്‍ വിശേഷിപ്പിച്ചത്.27 യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ധനസഹായമായും വായ്പയായും ഈ വന്‍ തുകയില്‍ നിന്ന് പണം ലഭിക്കും. എന്നാല്‍ ഫണ്ട് ലഭിക്കുവാനുള്ള വ്യവസ്ഥകളെ ചൊല്ലി ഇതിനകം യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഭിന്ന സ്വരം ഉയര്‍ന്നു കഴിഞ്ഞു.

അതിനിടെ, ജര്‍മനിയില്‍ കോവിഡ് വ്യാപനം കുറയുന്നുവെന്ന കണക്കുകള്‍ ആശ്വാസകരമെന്ന് ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ മാധ്യമങ്ങളോട് പറ!ഞ്ഞു. പ്രമുഖ വൈറോളജി ലാബായ റോബര്‍ട്ട് കോഹ് നല്‍കുന്ന വിവരം അനുസരിച്ച് ജര്‍മനിയില്‍ നിലവില്‍ 8200 പേര്‍ക്ക് മാത്രമാണ് കോവിഡ് രോഗമുള്ളത്.

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ജര്‍മനിയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 362 പേര്‍ക്ക് മാത്രമാണ്. കഴിഞ്ഞ ഒരു ദിവസം ജര്‍മനിയില്‍  മരണമടഞ്ഞവരുടെ എണ്ണം 47 ആയി ചുരുങ്ങി. ആകെ മരണമടഞ്ഞവര്‍ – 8364 പേര്‍. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക