Image

ചെന്നൈയിലെ ജയിലില്‍ 30 തടവുകാര്‍ക്ക് കോവിഡ്

Published on 29 May, 2020
ചെന്നൈയിലെ ജയിലില്‍ 30 തടവുകാര്‍ക്ക് കോവിഡ്


ചെന്നൈ: തമിഴ്നാട്ടില്‍ കൊറോണ വൈറസ് ബാധ വര്‍ധിക്കുന്നതിനിടെ 30 തടവുപുള്ളികള്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ചെന്നൈയിലെ പുഴല്‍ 
ജയിലിലാണ് തടവുപുള്ളികള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ബാക്കിയുള്ളവരെ ജയിലിനുള്ളില്‍ത്തന്നെഐസൊലേഷനില്‍ പ്രവേശിപ്പിച്ചതായും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. 

തമിഴ്നാട്ടില്‍ വെള്ളിയാഴ്ച മാത്രം 874 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 618 കേസുകളും ചെന്നൈ നഗരത്തിലാണ്. കഴിഞ്ഞ മൂന്നു ദിവസമായി തമിഴ്നാട്ടില്‍ 800ല്‍ അധികം കേസുകളാണ് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ രോഗബാധയുടെ പുതിയ കേന്ദ്രങ്ങളൊന്നും തിരിച്ചറിയാന്‍ സാധിച്ചിട്ടുമില്ല. 

145 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് തമിഴ്നാട്ടില്‍ മരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം ഇരുപതിനായിരം കടന്നു. വെള്ളിയാഴ്ച മരിച്ചത് ഒമ്പത് പേരാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക