Image

നോൺ  ഇമിഗ്രേന്റ്  വിസ: ഫോമാ ലൈഫ് വെബിനാർ നാളെ (ശനി)

(ഫോമാ ന്യൂസ് ടീം) Published on 29 May, 2020
നോൺ  ഇമിഗ്രേന്റ്  വിസ: ഫോമാ ലൈഫ്  വെബിനാർ  നാളെ (ശനി)
നോണ്‍ ഇമിഗ്രേന്റ് വിസക്കാരുടെ (ഗ്രീന്‍ കാര്‍ഡ് ഇല്ലാത്തവര്‍) പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഫോമയുടെ സബ് കമ്മിറ്റി ആയ ഫോമാ ലൈഫ് ഇമിഗ്രേഷന്‍ വിഷയങ്ങളെ സംബന്ധിച്ച് സെമിനാര്‍ ശനിയാഴ്ച സംഘടിപ്പിക്കുന്നു.

അമേരിക്കയില്‍ ജോലി ചെയ്യുകയും ഇവിടുത്തെ മുഖ്യധാരാ സാമൂഹിക സാമ്പത്തിക രംഗങ്ങളില്‍ നിരവധി സംഭാവനകള്‍ നല്‍കുകയും ചെയ്യുന്നവരാണ് നോണ്‍ഇമിഗ്രേന്റ് വിസയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍.

അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഇതര സംഘടനകളുമായി ചേര്‍ന്നു കൊണ്ട് അനുകൂലമായ പരിഹാരം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കമ്മിറ്റി ആവിഷ്‌കരിച്ചത്. ഇതുവരെ നിരവധി പ്രവര്‍ത്തനങ്ങങ്ങള്‍ ചെയ്തിട്ടുള്ള ഈ കമ്മറ്റി ഇപ്പോള്‍ കൊറോണ വ്യാപനം മൂലം കഷ്ടതകള്‍ അനുഭവിക്കുന്ന നോണ്‍ഇമിഗ്രേന്റ്വിസയില്‍ ജോലി ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടിയാണ് ഈ മീറ്റിംഗ് സംഘടിപ്പിക്കുന്നത്.

അമേരിക്കയിലെ പ്രമുഖ ഇമിഗ്രേഷന്‍ അറ്റോര്‍ണി ആയ സ്റ്റെഫാനി സ്‌കാര്‍ബോറോ ആണ് ഈ മീറ്റിങ്ങില്‍ പങ്കെടുത്ത് സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നത്. ഫോമ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോടൊപ്പം ലൈഫ് കമ്മിറ്റി അംഗങ്ങളും മീറ്റിങ്ങിന് ചുക്കാന്‍ പിടിക്കുകയും വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
 
 
Zoom session details
Date: May 30, 2020 Saturday
 
Time: 10.30 AM EST
            9.30 AM CST
            7.30 AM PST
 
Join Zoom Meeting
Meeting ID: 857 8727 3876
 
One tap mobile
+13126266799,,85787273876# US (Chicago)
+19292056099,,85787273876# US (New York)
Meeting ID: 857 8727 3876
Find your local number: https://us02web.zoom.us/u/kdDmuOPYdI
നോൺ  ഇമിഗ്രേന്റ്  വിസ: ഫോമാ ലൈഫ്  വെബിനാർ  നാളെ (ശനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക