Image

കോവി‍‍‍ഡ് 19:ലോകത്ത് രോ​ഗബാധിതരുടെ എണ്ണം 60 ലക്ഷം കവിഞ്ഞു

Published on 30 May, 2020
കോവി‍‍‍ഡ് 19:ലോകത്ത് രോ​ഗബാധിതരുടെ എണ്ണം 60 ലക്ഷം കവിഞ്ഞു

കോവി‍‍‍ഡ് 19 വൈറസ് ബാധയുടെ വ്യാപനം ഉയർന്ന് കൊണ്ടിരിക്കുന്നു. ലോകത്ത് രോ​ഗബാധിതരുടെ എണ്ണം 60 ലക്ഷം കവിഞ്ഞു. 60,26,108 പേർക്കാണ് ഇതുവരെ രോ​ഗം സ്ഥിരീകരിച്ചത്.

കോവി‍ഡ് രോ​ഗമൂലമുളള മരണസംഖ്യ 3,66,415 ആയി. 26,55,970 പേർ രോ​ഗമുക്തി നേടി. അമേരിക്കയിൽ മാത്രം രോ​ഗബാധിതരുടെ എണ്ണം 18 ലക്ഷത്തിലേക്ക് കടക്കുകയാണ്. മരണസംഖ്യ ഒരു ലക്ഷത്തിലധികമായി.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ അമേരിക്കയില്‍ 24,802 പേരിലും ബ്രസീലില്‍ 29,526 പേരിലും രോഗം സ്ഥിരീകരിച്ചു. അമേരിക്കയില്‍ പുതുതായി 1,209 പേരും ബ്രസീലില്‍ 1,180 ആളുകളും മരണപ്പെട്ടു. റഷ്യയില്‍ 8,572 പേരിലും പെറുവില്‍ 6,506 ആളുകളിലും ചിലിയില്‍ 3,695 പേരിലും മെക്‌സിക്കോയില്‍ 3,377 പേരിലും പുതുതായി രോഗം പിടിപെട്ടു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക