Image

ബിഹാറിലേക്കുള്ള ട്രെയില്‍ അപ്രതീക്ഷിതമായി റദ്ദാക്കി; പത്തനംതിട്ടയില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം

Published on 30 May, 2020
ബിഹാറിലേക്കുള്ള ട്രെയില്‍ അപ്രതീക്ഷിതമായി റദ്ദാക്കി; പത്തനംതിട്ടയില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം


പത്തനംതിട്ട: നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംഗതിട്ടയില അതിഥി തൊഴിലാളികളുടെ പ്രതിഷേധം. ഏനാത്ത്, പുല്ലാട്, ആനപ്പാറ എന്നിവിടങ്ങളില്‍ മൂന്നൂറോളം തൊഴിലാളികളാണ് പ്രതിഷേധിച്ചത്. ബിഹാര്‍ സ്വദേശികളാണ് ഇവര്‍. 

ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ഇന്ന് ട്രെയിന്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും തിരുവല്ല സ്‌റ്റേഷനില്‍ എത്തണമെന്ന് റവന്യു അധികൃതര്‍ അറിയിച്ചിരുന്നുവെന്നും അതുപ്രകാരം സാധനങ്ങളുമായി നാട്ടിലേക്ക് പോകാനിറങ്ങിയ തങ്ങളെ പെരുവഴിയിലാക്കി എന്നു പറഞ്ഞാണ് പ്രതിഷേധം. വാടക വീടുകളില്‍ നിന്ന് ഇറങ്ങിയതോടെ തിരിച്ചുപോകാന്‍ കഴിയില്ലെന്നും ഇവര്‍ പറയുന്നൂ. യാത്രയ്‌ക്കൊരുങ്ങി വന്നതിനാല്‍ ഭക്ഷണവും കൈവശമില്ലെന്ന് ഇവര്‍ വ്യക്തമാക്കി.  പോലീസ് സ്ഥലത്തെത്തി ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.

കാഞ്ഞങ്ങാട് നിന്നും ഇന്ന് ബിഹാറിലേക്ക് പുറപ്പെടേണ്ടിയിരുന്ന ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനും റദ്ദാക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക