Image

കൊവിഡ് നിരീക്ഷണത്തിലിരുന്ന കോഴിക്കോട് സ്വദേശി തലശ്ശേരി സഹകരണ ആശുപത്രിയില്‍ മരിച്ചു

Published on 30 May, 2020
കൊവിഡ് നിരീക്ഷണത്തിലിരുന്ന കോഴിക്കോട് സ്വദേശി തലശ്ശേരി സഹകരണ ആശുപത്രിയില്‍ മരിച്ചു

കോഴിക്കോട്: വിദേശത്തു മടങ്ങിയെത്തി വീട്ടില്‍ കൊവിഡ് ക്വാറന്റീനില്‍ ആയിരുന്ന കോഴിേക്കാട് അഴിയൂര്‍ സ്വദേശി ഹാഷിം (62) മരിച്ചു. വീട്ടില്‍ കുഴഞ്ഞുവീണ ഹാഷിമിനെ തലശേരി സഹകരണ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കേ ശനിയാഴ്ച ഉച്ചയോടെയായിരുന്നു മരണം. ഈ മാസം 17നാണ് ഹാഷിം ഷാര്‍ജയില്‍ നിന്ന് ഭാര്യയ്‌ക്കൊപ്പം തിരിച്ചെത്തിയത്. 

വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന കാര്യം ബന്ധുക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ആശുപത്രിയില്‍ കൊണ്ടുപോയ കാര്യ ആരോഗ്യപ്രവര്‍ത്തകരെയും വീട്ടുകാര്‍ അറിയിച്ചിരുന്നില്ല. ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ ശരീര സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു. മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

ഇദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും ക്വാറന്റീനില്‍ പ്രവേശിച്ചു. 

ഇന്നലെ ആലപ്പുഴയിലും കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആള്‍ മരിച്ചിരുന്നു. ഗുരുതരമായ കരള്‍ രോഗവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്ന ഇയാള്‍ അടുത്തകാലത്താണ് അബുദാബിയില്‍ നിന്നെത്തിയത്. കൊവിഡ് ബാധിച്ചിരുന്നുവെന്ന് പരിശോധനാഫലം പുറത്തുവന്നപ്പോഴാണ് വ്യക്തമായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക