Image

ജമ്മു കാശ്മീര്‍ ബാരാമുള്ളയില്‍ ഭൂമി വാങ്ങാനൊരുങ്ങി‌ സൈന്യം ; ജില്ലാ അധികൃതര്‍ക്ക് കത്തു നല്‍കി

Published on 30 May, 2020
ജമ്മു കാശ്മീര്‍ ബാരാമുള്ളയില്‍ ഭൂമി വാങ്ങാനൊരുങ്ങി‌ സൈന്യം ; ജില്ലാ അധികൃതര്‍ക്ക് കത്തു നല്‍കി

ശ്രീനഗര്‍: രാജ്യത്ത് ഏറെ കോലാഹലം സൃഷ്ടിക്കുകയും നിരവധി രാഷ്ട്രീയ നേതാക്കളെ തടവിലാക്കുകയും ചെയ്ത ആര്‍ട്ടിക്കിള്‍ 370 വിവാദത്തിന് പിന്നാലെ സൈന്യം ജമ്മു കാശ്മീരില്‍ ഭൂ ഉടമകളാകുന്നു. 


ബാരാമുള്ളയില്‍ ആറര ഹെക്ടര്‍ ഭൂമി സ്വന്തമാക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി ഭൂമി ആവശ്യപ്പെട്ട് ജില്ലാ അധികൃതര്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്. ഇന്‍ഫന്‍ട്രി ഡിവിഷന്‍ 19 ന്റെ ക്വാര്‍ട്ടര്‍ മാസ്റ്ററാണ് കത്ത് നല്‍കിയത്.


മെയ് 30 നകം മറുപടി നല്‍കണമെന്നാണ് ആവശ്യം. നേരത്തെ സൈന്യത്തിന് ഭൂമി വാങ്ങാന്‍ നിരവധി നൂലാമാലകള്‍ ഉണ്ടായിരുന്നു. പഠാന്‍ പ്രദേശത്തെ താപ്പര്‍വാരിയിലാണ് സ്ഥലം കണ്ടെത്തിയത്. താത്കാലിക സംവിധാനത്തിലാണ് ഇവിടെ ഇതുവരെ സൈന്യം കഴിഞ്ഞിരുന്നത്. ഭൂമി വാടകയ്ക്ക് മാത്രം വാങ്ങിയിരുന്ന സംവിധാനം മാറിയതോടെയാണ് പുതിയ നീക്കം.


ഭൂമി സ്വന്തമായി ലഭിക്കുന്നതോടെ വിപുലമായ ക്യാമ്ബ് സംവിധാനങ്ങള്‍ ഒരുക്കാം. ഇതോടെ കാശ്മീരിലെ വിഘടനവാദത്തിനും ശക്തമായ മറുപടി നല്‍കാനാകും. കാശ്മീരിനുള്ള പ്രത്യേക അവകാശം എടുത്ത് കളഞ്ഞതിന് പിന്നാലെ പഴയ മുഖ്യമന്ത്രിമാരെയടക്കം ഭരണകൂടം വീട്ടുതടങ്കലിലാക്കിയിരുന്നു. ഇതേതുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലായി നടന്ന പ്രതിഷേധവും രാജ്യത്ത് സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക