Image

ജയലളിതയുടെ ആയിരം കോടിയുടെ സ്വത്ത് കിട്ടിയതോട ഇനി ലക്‌ഷ്യം അധികാരം , തമിഴ്നാടിന്റെ പുതിയ തലൈവിയാകാന്‍ ദീപ

Published on 30 May, 2020
ജയലളിതയുടെ ആയിരം കോടിയുടെ സ്വത്ത് കിട്ടിയതോട ഇനി  ലക്‌ഷ്യം  അധികാരം , തമിഴ്നാടിന്റെ പുതിയ തലൈവിയാകാന്‍ ദീപ

ചെന്നൈ: തമിഴ്‌നാടിന്റെ പുതിയ തലൈവി ആകാന്‍ ജയലളിതയുടെ അനന്തരവള്‍ ദീപ ശ്രമം തുടങ്ങി. വരുന്ന തെരഞ്ഞെടുപ്പില്‍ താന്‍ മത്സര രംഗത്തുണ്ടാകുമെന്ന് ദീപ വ്യക്തമാക്കി. 


കോടതി വിധിയിലൂടെ ജയലളിതയുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തിന്റെ അവകാശം സ്വന്തമാക്കിയതിന് പിന്നാലെയാണ് പുതിയ നീക്കവുമായി ദീപ എത്തുന്നത്.'


സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് ദീപയുടെ പുറപ്പാട്. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച്‌ നില്‍ക്കുകയാണെന്നും ജയലളിതയുടെ പേരില്‍ എഐഎഡിഎംകെ സര്‍ക്കാര്‍ നടത്തുന്നത് അഴിമതിയാണെന്നും പാര്‍ട്ടിയില്‍ നേതൃമാറ്റമുണ്ടാകുമെന്നും ദീപ വ്യക്തമാക്കി. ജയലളിതയുടെ സ്വത്തുകള്‍ അന്യായമായി കൈവശപ്പെടുത്തിയവര്‍ക്കെതിരെ നിയമനടപടിയുണ്ടാകുമെന്നും അവര്‍ പറഞ്ഞു.


ജയലളിത മരിച്ചപ്പോള്‍ ആ അവസരം നോക്കി പുതിയ പാര്‍ട്ടിയുണ്ടാക്കി ഇറങ്ങിയെങ്കിലും ക്ളച്ച്‌ പിടിച്ചില്ല.

അങ്ങനെ നിരാശപൂണ്ട ദീപ സ്വത്തുക്കളുടെ അവകാശത്തിനായി നിയമയുദ്ധത്തിനിറങ്ങി. അതില്‍ വിജയം കണ്ടതോടെ ജയലളിതയുടെ അടുത്ത അവകാശി എന്ന നിയമപരിരക്ഷയായി. അത് വച്ചാണ് രാഷ്ട്രീയക്കളിക്ക് ഇറങ്ങുന്നത്. ജയലളിതയുടെ കുടുംബത്തില്‍ നിന്ന് തമിഴ്നാടിന്റെ അടുത്ത തലൈവിയാകാന്‍ ദീപ കച്ചമുറുക്കുകയാണ്.


നിയമപോരാട്ടത്തിലെ വിജയം പോലെ രാഷ്ട്രീയ വിജയവും തനിക്കൊപ്പം നില്‍ക്കുമെന്നാണ് ദീപ പ്രതീക്ഷയര്‍പ്പിക്കുന്നത്.


ജയലളിതയുടെ സ്വത്തുകളുടെ ഒന്നാം നിര അവകാശികള്‍ സഹോദരന്റെ മക്കളായ ദീപയും ദീപക്കുമാണെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചതിന് പിന്നാലെയാണ് തമിഴ്നാടിന്റെ പുതിയ തലൈവിയാകാന്‍ ദീപ ഇറങ്ങുന്നത്.


സ്വത്തുകള്‍ പ്രത്യേക ട്രസ്റ്റ് രൂപീകരിച്ച്‌ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും കോടതി വിധി അഭിമാനവും സന്തോഷവും നല്‍കുന്നതാണെന്നും ദീപ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക