Image

പൈലറ്റിന് കൊവിഡ്; മോസ്‌കോയിലേക്ക് യാത്ര പുറപ്പെട്ട എയര്‍ ഇന്ത്യവിമാനം തിരിച്ചുവിളിച്ചു

Published on 30 May, 2020
പൈലറ്റിന് കൊവിഡ്; മോസ്‌കോയിലേക്ക് യാത്ര പുറപ്പെട്ട എയര്‍ ഇന്ത്യവിമാനം തിരിച്ചുവിളിച്ചു

ന്യൂഡല്‍ഹി: പൈലറ്റിന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മോസ്‌കോയിലേക്ക് യാത്ര പുറപ്പെട്ട എയര്‍ ഇന്ത്യവിമാനം തിരിച്ചുവിളിച്ചു. വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഡല്‍ഹിയില്‍ നിന്ന് മോസ്‌കോയിലേക്ക് യാത്ര തിരിച്ച വിമാനമാണ് അധികൃതര്‍ തിരിച്ചുവിളിച്ചത്.


ഡല്‍ഹിയില്‍നിന്നും വിമാനം മോസ്‌കോയിലേക്ക് പുറപ്പെട്ടതിന് ശേഷമാണ് പൈലറ്റിന്റെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ് ആണെന്ന റിപ്പോര്‍ട്ട് അധികൃതര്‍ക്ക് ലഭിച്ചത്. ഇതേ തുടര്‍ന്ന് ഉടന്‍ തന്നെ പൈലറ്റിന് തിരിച്ചുവരാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. അതേസമയം വിമാനത്തില്‍ യാത്രക്കാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല.വിമാനത്തിലെ മറ്റ് ജീവനക്കാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക