Image

നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച്‌ യു​എ​സ് തെ​രു​വു​ക​ളി​ല്‍ പ്ര​തി​ഷേ​ധം

Published on 30 May, 2020
നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച്‌ യു​എ​സ് തെ​രു​വു​ക​ളി​ല്‍ പ്ര​തി​ഷേ​ധം
വാ​ഷിം​ഗ്ട​ണ്‍ ഡി​സി:  മി​നി​സോ​ട്ട സം​സ്ഥാ​ന​ത്തെ മി​നി​യാ​പോ​ളി​സ് ന​ഗ​ര​ത്തി​ല്‍ ക​റു​ത്ത വ​ര്‍​ഗ​ക്കാ​ര​നെ വെ​ള്ള​ക്കാ​ര​നാ​യ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. 

അ​റ്റ്‍​ലാ​ന്‍റ, കെ​ന്‍റ​ക്കി, മി​ഷി​ഗ​ണ്‍, ന്യൂ​യോ​ര്‍​ക്ക്, കാ​ലി​ഫോ​ര്‍​ണി​യ എ​ന്നി​വ​ട​ങ്ങ​ളി​ല്‍ നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച്‌ ജ​ന​ങ്ങ​ള്‍ കൂ​ട്ട​ത്തോ​ടെ തെ​രു​വി​ലി​റ​ങ്ങി.

അ​റ്റ്ലാ​ന്‍റ​യി​ല്‍ സി​എ​ന്‍​എ​ന്‍ ന്യൂ​സ് ചാ​ന​ലി​ന്‍റെ ഓ​ഫീ​സ് പ്ര​തി​ഷേ​ധ​ക്കാ​ര്‍ ആ​ക്ര​മി​ച്ചു. ഫ​സ്റ്റ് അ​വ​ന്യൂ​വി​ല്‍ പോ​സ്റ്റ്‌ഓ​ഫീ​സ് ക​ത്തി​ച്ചു. മി​ഷി​ഗ​ണി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ യു​വാ​വ് വെ​ടി​യേ​റ്റു മ​രി​ച്ച​താ​യും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. അ​ജ്ഞാ​ത​ന്‍ ജ​ന​ക്കൂ​ട്ട​ത്തി​നു നേ​രെ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

ക​ഴി​ഞ്ഞ ദി​വ​സം മി​നി​യാ​പോ​ളി​​സി​ല്‍ ജ​ന​ക്കൂ​ട്ടം നി​ര​വ​ധി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ കൊ​ള്ള​യ​ടി​ക്കു​ക​യും പ​ല ക​ട​ക​ള്‍​ക്കും തീ​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. പോ​ലീ​സ് ക​ണ്ണീ​ര്‍​വാ​ത​കം പ്ര​യോ​ഗി​ച്ചാ​ണ് ഇ​വ​രെ പി​രി​ച്ചു​വി​ട്ട​ത്.

വ്യാ​ജ​നോ​ട്ട് മാ​റാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ച്‌ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ജോ​ര്‍​ജ് ഫ്ളോ​യി​ഡ് (46)എ​ന്ന ക​റു​ത്ത വം​ശ​ജ​നെ തി​ങ്ക​ളാ​ഴ്ച പോ​ലീ​സ് ഓ​ഫീ​സ​ര്‍ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണു കേ​സ്. കൈ​യാ​മം വ​ച്ച നി​ല​യി​ല്‍ നി​ല​ത്തു കി​ട​ക്കു​ന്ന ഫ്ളോ​യി​ഡി​ന്‍റെ ക​ഴു​ത്തി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ മു​ട്ടു​കു​ത്തി​യി​രി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു വ​ന്നി​ട്ടി​ട്ടു​ണ്ട്.
Join WhatsApp News
വലിയ ദുരന്തവും അവസാനവും 2020-05-30 22:09:37
കോവിഡിനേക്കാളും വലിയ മഹാമാരി വരാനിരിക്കുകയാണെന്ന മുന്നറിയിപ്പുമായി യുഎസ് ശാസ്ത്രജ്ഞൻ. ലോകജനസംഖ്യയുടെ പകുതിയോളം പേരെ തുടച്ചുനീക്കാന്‍ കെല്‍പ്പുള്ള മഹാമാരിയാണ് വരാനിരിക്കുന്നതെന്നും കോവിഡ് ഇതിനു മുന്നോടിയാണെന്നും യുഎസ് ശാസ്ത്രജ്ഞനായ മൈക്കിൾ ഗ്രെഗർ പറയുന്നു. ഫാമുകളിൽ അനാരോഗ്യപരമായ സാഹചര്യത്തിൽ വളരുന്ന കോഴികളിൽനിന്നാകും അടുത്ത വൈറസ് ബാധയുണ്ടാകുകയെന്നു ഗ്രെഗർ തന്റെ ‘ഹൗ ടു സർവൈവ് എ പാൻഡമിക്’ എന്ന പുസ്തകത്തിൽ പറയുന്നു. മൃഗങ്ങളുമായുള്ള മനുഷ്യന്റെ ഇടപഴകലാണു രോഗങ്ങള്‍ക്കു കാരണമാകുക. മൃഗങ്ങളെ പരിപാലിക്കുന്നതും അവയെ കൊന്നുതിന്നുന്നതും മൂലം മഹാമാരികളോടുള്ള പ്രതിരോധത്തിൽ മനുഷ്യനെ ദുർബലമാക്കുന്നുവെന്നും ഗ്രെഗർ പുസ്തകത്തിൽ കുറിക്കുന്നു. ക്ഷയരോഗത്തിനു കാരണമായ ട്യൂബർകുലോസിസ് ബാക്ടീരിയ ആടുകളിൽനിന്നാണു മനുഷ്യരിലേക്കെത്തിയത്. വസൂരി ഒട്ടകത്തിൽനിന്നും കുഷ്ഠരോഗം പോത്തിൽനിന്നും വില്ലൻചുമ പന്നികളിൽനിന്നുമാണു മനുഷ്യരിലെത്തിയത്. കോവിഡിനെപ്പോലെ മനുഷ്യനും രോഗവാഹകരായ ജന്തുക്കൾക്കുമിടയിൽ പാലമായി ചില ജന്തുവർഗങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. കോഴികൾ ഉൾപ്പെടെയുള്ള വളർത്തുപക്ഷികളിൽ നിന്നാണ് ഇൻഫ്ലുവെൻസ വൈറസ് പടർന്നത്. 1918–20 വർഷങ്ങളിൽ പടർന്ന ഈ വൈറസ് ബാധയിൽ 50 കോടി ആളുകളാണു മരിച്ചത്. അന്നത്തെ ജനസംഖ്യയുടെ മൂന്നിലൊന്നു പേർക്കും വൈറസ് ബാധിച്ചിരുന്നു. കോഴികൾ അടക്കമുള്ള പക്ഷികളെ ഫാമുകളിൽ ചിറകു വിടർത്താൻ പോലും കഴിയാത്ത തരത്തിലാണു വളർത്തുന്നത്. വിസർജ്യത്തിൽനിന്നു പുറന്തള്ളപ്പെടുന്ന അമോണിയ അസുഖങ്ങൾ പടരുന്നതിനുള്ള സാഹചര്യം ഒരുക്കുന്നു. കോഴികളെ വളർത്തുന്നതിൽ കൂടുതൽ വൃത്തിയും ശുദ്ധിയും വരുത്തിയാൽ മഹാമാരിക്കുള്ള സാധ്യത കുറയ്ക്കാം. 20–ാം നൂറ്റാണ്ടിൽ പക്ഷിപ്പനി പലപ്പോഴായി റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ട്. ഇതു പുതിയൊരു വൈറസിലേക്കുള്ള പരിവർത്തനമാണെന്നും ഗ്രെഗർ ചൂണ്ടിക്കാട്ടുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക