Image

കോവിഡ് പുറകില്‍; വര്‍ഗ്ഗവിദ്വേഷ ലഹള മുന്നില്‍ (ബി ജോണ്‍ കുന്തറ)

ബി ജോണ്‍ കുന്തറ Published on 30 May, 2020
കോവിഡ് പുറകില്‍; വര്‍ഗ്ഗവിദ്വേഷ ലഹള  മുന്നില്‍ (ബി ജോണ്‍ കുന്തറ)
മീനസൊട്ടയില്‍ നാഷണല്‍ ഗാര്‍ഡ് എത്തിയിയിരിക്കുന്നു ക്രമസമാധാനനില വരുത്തുന്നതിന്. അവിടെ മാത്രമല്ല അറ്റ്‌ലാന്റ്റ പോലുള്ള പട്ടണങ്ങളിലും ക്രമസമാധാന ലംഘനങ്ങള്‍.

ജോര്‍ജ് ഫ്‌ലോയിഡ് എന്ന ആഫ്രിക്കന്‍ അമേരിക്കന്‍ വ്യക്തി പോലീസിന്റ്റെ അമിത ബല പ്രകടനത്തില്‍ നിഷ്ട്ടൂരം കൊല്ലപ്പെട്ടു എന്നതില്‍ എങ്ങും ആര്‍ക്കും ഒരു തര്‍ക്കമില്ല. പ്രസിഡന്റ്റ് ട്രംപ് മുതല്‍ എല്ലാ രാഷ്ട്ര നേതാക്കളും ആ സംഭവത്തിലുള്ള അമര്‍ഷം ശക്തമായ ഭാഷയില്‍ മുഴക്കിയിരിക്കുന്നു 

ഇതില്‍ പങ്കുവഹിച്ച നിയമപാലകരെ പിരിച്ചു വിട്ടിരിക്കുന്നു ക്രിമിനല്‍ നടപടികള്‍ക്ക് സംസ്ഥാന കേന്ദ്ര തലങ്ങളില്‍ തുടക്കവും. ഇതില്‍ കൂടുതല്‍ എന്താണ് ഇപ്പോള്‍ നിരത്തില്‍ ആക്രമങ്ങള്‍ അഴിച്ചുവിട്ടിരിക്കുന്ന വംശ പ്രണയികള്‍ ആവശ്യപ്പെടുന്നത്? കോടതിയെ മാറ്റി നിറുത്തി കുറ്റക്കാരായ പോലീസുകാരെ നിരത്തിലിട്ടു തല്ലി കൊല്ലണമോ?
ജോര്‍ജ് ഫ്‌ലോയിഡിന്റ്റെ മരണത്തില്‍ ആധരാഞ്ഞിലികള്‍ അര്‍പ്പിക്കുവാന്‍ എത്തിയവരില്‍ വിഷാദം മൂത്തു അതു തീര്‍ക്കുന്നതിന് അടുത്തുകണ്ട ടാര്‍ഗറ്റ് എന്ന കച്ചവട സ്ഥാപനം തല്ലിത്തകര്‍ത്തു അകത്തുപ്രവേശിച്ചു കണ്ണില്‍ കണ്ടതെല്ലാം ഷോപ്പിംഗ് കാര്‍ട്ടുകളില്‍ നിറച്ചു വീടുകളിലേയ്ക്ക് പോയി.അങ്ങിനെ കണ്ണീരൊപ്പി.

ഫ്ളോയിഡിന് സംഭവിച്ചത് അധികാര അഹംഭാവത്തില്‍ നിന്നും പോലീസിലെ ഏതാനുംപേരില്‍ ഉടലെടുത്ത മൃഗീയതയാണ് അവിടെ വംശ വൈരാഗ്യo വരുന്നുണ്ടോ? ദൃശ്യങ്ങള്‍ നോക്കുക ഇതില്‍ പങ്കെടുത്ത പോലീസുകാരില്‍ വെള്ളക്കാര്‍ മാത്രമല്ല ശിക്ഷ അര്‍ഹിക്കുന്നത്.

ഇതുപോലുള്ള സംഭവങ്ങള്‍ നടക്കുമ്പോള്‍ ഉടനെ എത്തും മുതലക്കണ്ണീരുമൊഴുക്കി കുറേ നേതാക്കള്‍ മുന്‍കാലങ്ങളില്‍ നടന്ന അടിമത്തം പൊക്കിപ്പിടിച്ചു. പഴി ചാരലുകളുടെ പ്രളയമായി കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന രാഷ്ട്രീയക്കാരും രംഗത്തെത്തും.
 വര്‍ഗ്ഗ വിവേചനം വെള്ളക്കാരില്‍ മാത്രമേയുള്ളോ? ഒന്നു ചിന്തിച്ചു നോക്കൂ എത്ര ഇന്‍ഡ്യാക്കാര്‍ കറുമ്പര്‍ കൂടുതലായി താമസിക്കുന്ന അയല്‍പക്കങ്ങളില്‍ വീടു വാങ്ങും? എന്തുകൊണ്ട് നിരവധി മാതാപിതാക്കള്‍ കുട്ടികളെ സ്‌കൂളുകളില്‍ ചേര്‍ക്കുമ്പോള്‍ അവിടെ പഠിക്കുന്ന കുട്ടികളുടെ നിലവാരം അന്വേഷിക്കുന്നു? മറ്റു വര്‍ഗ്ഗക്കാരെ മക്കള്‍ വിവാഹം കഴിക്കുന്നതില്‍ പരിപൂര്‍ണ്ണ സമ്മതം നല്‍കുന്നവര്‍ എത്രപേര്‍? പട്ടണങ്ങളില്‍ ഏറ്റവും കൂടുതല്‍ ആഫ്രിക്കന്‍ അമേരിക്കര്‍ കൊല്ലപ്പെടുന്നത് അവര്‍ തമ്മില്‍ തമ്മില്‍.
മറ്റു രാഷ്ട്രങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ അമേരിക്കയില്‍ പൊതുവെ വിവേചനം കുറവെന്ന് കാണുവാന്‍ പറ്റും. ആര്‍ക്കെങ്കിലും ജോലിസ്ഥലങ്ങളിലോ മറ്റിടങ്ങളിലോ അധികാരികളില്‍ നിന്നും വിവേചനം അനുഭവപ്പെട്ടാല്‍ അതിന് പരിഹാരം കാണുന്നതിന് നിരവധി വഴികള്‍ നമ്മുടെ മുന്നില്‍.

അമേരിക്കയിലെ നിയമപാലന മേഖല മുന്നില്‍ നില്‍ക്കുന്നു. ഒരു ജനാതിപത്യ രാഷ്ടത്തിന്റ്റെ ഏറ്റവും വലിയ മഹത്ത്വം അവിടങ്ങളിലെ കോടതികള്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നതില്‍. ഇവിടെ നടപടിക്രമങ്ങളുണ്ട് അല്ലാതെ പ്രഥമദൃഷ്ട്ട്യാ കാണുന്നതെല്ലാം തെറ്റുകള്‍ എന്നു മുദ്രകുത്തി ശിക്ഷിക്കുന്ന സമ്പ്രദായം സേഛ്ഛാധിപത്യ സ്വഭാവം.

പോലീസുകാര്‍ എല്ലാവരും മോശമെന്ന ചിന്തയും നല്ലതല്ല പതിനായിരത്തില്‍ ഒരാള്‍ ആയിരിക്കും ഇവരില്‍ നാം മീനസൊട്ടയില്‍ കണ്ടമാതിരിയുള്ള പോലീസുകാരന്‍. നാം ജീവിക്കുന്നത് ദിവസേന നിരവധി അപകട മേഖലകള്‍ നേരിട്ടിട്ട്  ഇവിടെല്ലാം നമുക്ക് പോലീസിന്റ്റെ സഹായം വേണ്ടിവരും.

 ലോകം മുഴുവന്‍ ഇന്ന് കോവിഡ് എന്ന അണുബാധയില്‍ ജനത കഷ്ടപ്പെടുന്നു അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ മരണ നിരക്ക് ഈ അവസരത്തില്‍ എന്തിന് ഇതുപോലുള്ള ഒരവസ്ഥ സമുദായങ്ങളിലും പ്രദേശങ്ങളിലും സൃഷ്ടിക്കുന്നു? എരിതീയില്‍ എണ്ണ ഒഴിക്കുന്നവര്‍ മാറിനില്‍ക്കൂ നീതി അതിന്റ്റെ മാര്‍ഗ്ഗത്തില്‍ നടക്കട്ടെ.

കോവിഡ് പുറകില്‍; വര്‍ഗ്ഗവിദ്വേഷ ലഹള  മുന്നില്‍ (ബി ജോണ്‍ കുന്തറ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക