Image

വാക്‌സിന്‍ എത്തിയാലും കൊറോണ നമുക്കിടയിലുണ്ടാകുമെന്നു പഠനം

Published on 30 May, 2020
വാക്‌സിന്‍ എത്തിയാലും കൊറോണ നമുക്കിടയിലുണ്ടാകുമെന്നു പഠനം
കൊറോണ വൈറസിന് എതിരായ വാക്‌സിന്‍ വികസിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ കിണഞ്ഞു പരിശ്രമിക്കുമ്പോള്‍ കൊറോണ എവിടെയും പോകില്ലെന്ന നിരീക്ഷണവുമായി വിദഗ്ധര്‍. കൊറോണയ്ക്ക് എതിരായ വാക്‌സിന്‍ കണ്ടെത്തിയാല്‍തന്നെ ഈ രോഗം അടിക്കടി വന്നു പോകുമെന്നാണ് ഒരു സംഘം എപ്പിഡെമോളജി വിദഗ്ധര്‍ പറയുന്നത്. എച്ച്‌ഐവി, മീസില്‍സ്, ചിക്കന്‍ പോക്‌സ് എന്നീ രോഗങ്ങള്‍ പോലെയാകും ഭാവിയില്‍ കൊറോണയും എന്ന് ഇവര്‍ പറയുന്നു.

വാക്‌സിന്‍ കണ്ടുപിടിച്ചാലും ഈ വൈറസിനെ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കുക എന്നത് ശ്രമകരമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി വിഭാഗം ഡയറക്ടര്‍ ഡോ. മൈക്ക് റയാന്‍ നേരത്തെതന്നെ പറഞ്ഞിരുന്നു.  നിലവില്‍ കൊറോണ വൈറസിനെതിരായി 100ല്‍ അധികം വാക്‌സിനുകള്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുന്നുണ്ട്. എന്നാല്‍ വാക്‌സിന്‍ കണ്ടെത്തിയാല്‍ പോലും കൊറോണയെ പൂര്‍ണമായും തുടച്ചു നീക്കാന്‍ സാധിക്കുമോ എന്നത് സംശയകരമാണ്. ഇതുവരെ ലോകത്താകമാനം മൂന്ന് ലക്ഷത്തോളം ആളുകളാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക