Image

പൗരത്വ പ്രക്ഷോഭം: നടാഷ നര്‍വാളിനെതിരെ യു.എ.പി.എ ചുമത്തി

Published on 30 May, 2020
പൗരത്വ പ്രക്ഷോഭം: നടാഷ നര്‍വാളിനെതിരെ യു.എ.പി.എ ചുമത്തി
ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ കരിനിയമം ഉപയോഗിച്ച് ഡല്‍ഹി പൊലീസ് വേട്ടയാടുന്നത് തുടരുന്നു. ഏറ്റവുമൊടുവില്‍ പിഞ്ച്‌റ തോഡ്  സ്ത്രീപക്ഷ കൂട്ടായ്മ നേതാവ് നടാഷ നര്‍വാളിനെതിരെ യു.എ.പി.എ ചുമത്തി.

ഡല്‍ഹി കലാപത്തില്‍ ഈ നിയമം ചുമത്തപ്പെടുന്ന ഒമ്പതാമത്തെയാളാണ് ആക്ടിവിസ്റ്റും ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയുമാണ് നടാഷ. ഫെബ്രുവരി 22 ന് ജാഫ്രാബാദ് മെട്രോ സ്റ്റേഷന് പുറത്ത് പൗരത്വ നിയമത്തിനെതിരെ സമാധാനപരമായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് കഴിഞ്ഞ ശനിയാഴ്ചയാണ് നടാഷയെയും സുഹൃത്ത് &ിയുെ;ദേവാംഗന കലിതയെയും ആദ്യം അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 24 ന് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ പ്രകാരമായിരുന്നു ഇത്. കേസില്‍ ഡല്‍ഹി പൊലീസ് ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം നിരാകരിച്ച് ജാമ്യം അനുവദിച്ചിരുന്നു.

തൊട്ടുപിന്നാലെ ഡല്‍ഹി കലാപത്തില്‍ പങ്കുചേര്‍ത്ത് ഇരുവരെയും വീണ്ടും അറസ്റ്റുചെയ്തു. ഈ കേസില്‍ രണ്ടുദിവസം കസ്റ്റഡിയില്‍ വാങ്ങി. തുടര്‍ന്ന് ഗൂഡാലോചന കുറ്റം ആരോപിച്ച് യു.എ.പി.എ ചുമത്തുകയായിരുന്നു. ഇരുവരെയും ജൂണ്‍ 11 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക