Image

കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി; മരിച്ചത് ഗള്‍ഫില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശിനി

Published on 31 May, 2020
കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി; മരിച്ചത് ഗള്‍ഫില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശിനി

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ്-19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മാവൂര്‍ സ്വദേശിനി സുലേഖ (56) ആണ് മരിച്ചത്. ഹൃദ്രോഗിയായിരുന്ന സുലേഖ  ഈ മാസം 25 നാണ് ഗള്‍ഫില്‍ നിന്നെത്തിയത്. തുടര്‍ന്ന് രണ്ടു ദിവസം സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിഞ്ഞു. പിന്നീട് ഇവര്‍ വീട്ടിലേയ്ക്കു പോയി. സുലേഖയുടെ ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക