Image

ഇന്ത്യയില്‍ നിന്നും നേപ്പാളിലേക്ക് മടങ്ങിയ 12 കുടിയേറ്റ തൊഴിലാളികള്‍ വാഹനാപകടത്തില്‍ മരിച്ചു

Published on 01 June, 2020
ഇന്ത്യയില്‍ നിന്നും നേപ്പാളിലേക്ക് മടങ്ങിയ 12 കുടിയേറ്റ തൊഴിലാളികള്‍ വാഹനാപകടത്തില്‍ മരിച്ചു

ന്യൂഡല്‍ഹി : നേപ്പാളില്‍ കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിച്ച്‌ 12 പേര്‍ മരിച്ചു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നേപ്പാളിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്. മുപ്പത്തിമൂന്ന് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.


പതിനൊന്ന് പേര്‍ സംഭവ സ്ഥലത്ത്

 വച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. ഇവരെ തിരിച്ചറിയാനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്. അപകടത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്നുപേര്‍ ഗുരുതരാവസ്ഥയിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക