Image

മദ്യപിക്കുന്നതിനിടെ ഛര്‍ദ്ദിയും അവശതയും: ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോള്‍ കൊറോണ

Published on 01 June, 2020
മദ്യപിക്കുന്നതിനിടെ ഛര്‍ദ്ദിയും  അവശതയും: ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോള്‍ കൊറോണ

തിരുവനന്തപുരം: സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെയിന്റിംഗ് തൊഴിലാളിക്ക് കൊറോണ സ്ഥിരീകരിച്ചു. 


ആനാട് സ്വദേശിയായ മുപ്പത്തിമൂന്നുകാരനാണ്‌ രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

മെയ് 28 ന് മൂന്ന് സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചു കൊണ്ടിരിക്കുകയാണ് ഇയാള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. 


അമിതമായി ഛര്‍ദിക്കുകയും അവശന്‍ ആവുകയും ചെയ്ത ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയില്‍ രോഗസാധ്യത സംശയിച്ചതോടെ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെയാണ് ഇയാളുടെ പരിശോധനാഫലം ലഭിച്ചത്. 


ഇയാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ വരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇയാള്‍ തമിഴ്നാട്ടില്‍ പോയിട്ടുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക