Image

ദമ്പതികള്‍ ഒരുമിച്ച് മദ്യം കഴിച്ചു, മദ്യലഹരിയില്‍ വഴക്കിനിടെ ഭാര്യയെ കുത്തിക്കൊന്നു

Published on 02 June, 2020
 ദമ്പതികള്‍ ഒരുമിച്ച് മദ്യം കഴിച്ചു, മദ്യലഹരിയില്‍ വഴക്കിനിടെ ഭാര്യയെ കുത്തിക്കൊന്നു


ഹൈദരാബാദ്: ഒരുമിച്ച് മദ്യം കഴിച്ചശേഷം വഴക്കിട്ട ദമ്പതികള്‍ പരസ്പരം ഏറ്റുമുട്ടി. വഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു. ഹൈദരാബാദിലെ എസ്.ആര്‍ നഗറില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. യുവതിയുടെ വീട്ടുകാര്‍ പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. 

എസ്.ആര്‍ നഗറിലെ സര്‍ക്കാര്‍ ചെസ്റ്റ് ഹോസ്പിറ്റലിനു സമീപമുള്ള ടിബി ട്രെയിനിംഗ് സ്ഥാപനത്തിലെ ഡ്രൈവര്‍ ആണ് ഭര്‍ത്താവ് സഞ്ജീവ. ഭാര്യ റാണിയാണ് മരിച്ചത്. മദ്യം കഴിച്ച ശേഷം ഇവര്‍ പരസ്പരം കുറ്റപ്പെടുത്തി സംസാരിച്ചു. ഇതിനിടെ സഞ്ജീവ ഭാര്യയെ മര്‍ദ്ദിക്കുകയും അടുക്കളയില്‍ ചെന്ന് കത്തി എടുത്തുകൊണ്ടുവന്ന് ഭാര്യയുടെ വയറ്റില്‍ കുത്തുകയുമായിരുന്നു.

തിങ്കളാഴ്ച രാവിലെ 11 മണിയോടെ മദ്യലഹരി ഇറങ്ങിപ്പോള്‍ സഞ്ജീവ തന്നെയാണ് ഈ വിവരം വീട്ടുകാരെ അറിയിച്ചത്. രണ്ടു ദിവസം മുന്‍പ് ഇവരുടെ രണ്ട് പെണ്‍മക്കളില്‍ ഒരാളും മകനും ആര്‍.സി പുരത്തുള്ള മുത്തച്ഛന്റെ വീട്ടിലേക്ക് പോയിരുന്നു. 'അമ്മ ഉറക്കത്തില്‍ നിന്ന് ഉണരുന്നില്ലെന്നാണ്' സഞ്ജീവ മകനെ വിളിച്ചുപറഞ്ഞത്. മകനും മറ്റ് ബന്ധുക്കളും എത്തിയപ്പോഴാണ് റാണി കൊല്ലപ്പെട്ടതാണെന്ന് മനസ്സിലായത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക