Image

സ്മൃതി ഇറാനിയെ കാണാനില്ലെന്ന് മണ്ഡലത്തില്‍ പോസ്റ്ററുകള്‍

Published on 02 June, 2020
സ്മൃതി ഇറാനിയെ കാണാനില്ലെന്ന്  മണ്ഡലത്തില്‍ പോസ്റ്ററുകള്‍

ലക്നൗ: കേന്ദ്രമന്ത്രിയും അമേഠിയിലെ പാര്‍ലമെന്റ് അംഗവുമായ സ്മൃതി ഇറാനിയെ കാണാനില്ലെന്ന് മണ്ഡലത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മണ്ഡലത്തിലെ പതിമൂന്നിടങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനുശേഷം രണ്ടുദിവസങ്ങളിലായി വളരെക്കുറച്ച്‌ മണിക്കൂറുകള്‍ മാത്രമാണ് സ്മൃതിയെ മണ്ഡലത്തില്‍ കണ്ടതെന്നാണ് പോസ്റ്ററിലെ പ്രധാന ആരോപണം.


പോസ്റ്ററിലെ ഒരു വാചകം ഇങ്ങനെ:'നിങ്ങളുടെ ട്വിറ്ററിലെ അന്ത്യാക്ഷരി മത്സരം ഞങ്ങള്‍ കണ്ടിരുന്നു. ചിലര്‍ക്ക് ഭക്ഷണവും കൊടുത്തിട്ടുണ്ട്. എന്നാല്‍ അമേഠിയിലെ ജനങ്ങള്‍ ബുദ്ധിമുട്ടുകളും ആവശ്യങ്ങളും അറിയിക്കാന്‍ നിങ്ങളെ കാത്തിരിക്കുകയാണ്. അമേഠിയിലെ ജനങ്ങളെ പരിഗണിക്കാതിരിക്കുന്നത് വഴി ഇവിടം നിങ്ങള്‍ക്കൊരു ടൂറിസ്റ്റ് കേന്ദ്രമാണെന്ന ധാരണയുണ്ടാക്കുന്നു'. പോസ്റ്ററിനുപിന്നില്‍ ആരെന്ന് വ്യക്തമല്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക