Image

``എല്ലാവരും കേരളത്തെ പറ്റി സംസാരിക്കുന്നു. ശൈലജ ടീച്ചറാണ്‌ അവരുടെ ഹീറോ'': മന്ത്രിയോട്‌ കമലഹാസന്‍

Published on 02 June, 2020
``എല്ലാവരും കേരളത്തെ പറ്റി സംസാരിക്കുന്നു. ശൈലജ ടീച്ചറാണ്‌ അവരുടെ ഹീറോ'':  മന്ത്രിയോട്‌ കമലഹാസന്‍

ആരോഗ്യവകുപ്പ്‌ മന്ത്രി ശൈലജ ടീച്ചറെ ഹീറോ എന്നു വിശേഷിപ്പിച്ച്‌ തമിഴകത്തെ സൂപ്പര്‍താരം കമലഹാസന്‍. മന്ത്രിയുമായി നടത്തിയലൈവ്‌ ചാറ്റിലാണ്‌ താരത്തിന്റെ പരമാര്‍ശം. കമലഹാസന്റെ വാക്കുകളും അതിന്‌ മന്ത്രി നല്‍കിയ മറുപടിയും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്‌. 

``എല്ലാവരും കേരളത്തെ പറ്റി സംസാരിക്കുന്നു. ശൈലജ ടീച്ചറാണ്‌ അവരുടെ ഹീറോ. എന്നായിരുന്നു. കമല്‍ഹാസന്റെ അഭിനന്ദനം കൈകൂപ്പി സ്വീകരിച്ച ആരോഗ്യമന്ത്രി മറുപടി ഏതാനും വാക്കുകളിലൊതുക്കി. ``അങ്ങനെയല്ല സര്‍, ആരോഗ്യ പ്രവര്‍ത്തകരാണ്‌ നമ്മുടെ യഥാര്‍ത്ഥ ഹീറോസ്‌. ഞാന്‍ അവരുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നു എന്നു മാത്രം.'' മന്ത്രി പറഞ്ഞു. 

കമല്‍ഹാസന്‍ തുടക്കമിട്ട മക്കള്‍ നീതി മയ്യത്തിനു വേണ്ടി കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തന പാഠങ്ങള്‍ ആരോഗ്യമന്ത്രിയില്‍ നിന്നും നേരിട്ടു പഠിക്കുന്നതിനും മനസിലാക്കുന്നതിനും വേണ്ടിയാണ്‌ താരം മന്ത്രിയുമായി നേരിട്ട്‌ സംവദിച്ചത്‌. 

കമല്‍ഹാസന്റെ വാക്കുകള്‍ ഇങ്ങനെ-നിങ്ങളെ പോലെയുള്ള നേതാക്കള്‍ എല്ലാവരേയും സഹായിക്കാന്‍ മനസു കാണിക്കുന്നു. ഒരുപാട്‌ നന്ദി. ഓരോ നിമിഷവും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന ആളാണ്‌ താങ്കള്‍. ഇനിയും താങ്കളുടെ ഉപദേശങ്ങള്‍ ആവശ്യമാണ്‌. ''
മക്കള്‍ നീതി മയ്യത്തിന്റെ വൊളണ്ടിയര്‍മാര്‍ക്ക്‌ ഇനിയും ആരോഗ്യമന്ത്രിയുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളും ഇനിയും ഉണ്ടാകണമെന്ന്‌ താരം അഭ്യര്‍ത്ഥിച്ചു. 

``സര്‍ക്കാരിനെ സഹായിക്കാനായി ഞങ്ങള്‍ സമൂഹത്തിന്റെ ഇടയിലേക്കിറങ്ങുകയാണ്‌. അതില്‍ പ്രത്യേകിച്ച്‌ നിറമോ പാര്‍ട്ടിയോഒന്നും നോക്കുന്നില്ല. ഇനിയും ഉപദേശങ്ങള്‍ക്കായി അങ്ങയെ സമീപിക്കും. 

എന്നാല്‍, നേരിട്ട്‌ ഇതുപോലെ ശല്യം ചെയ്യില്ല. സംശയങ്ങള്‍ ചോദിക്കാന്‍ ഞങ്ങളെ അനുവദിക്കണം. ടീച്ചറോടും ആരോഗ്യവകുപ്പിനോടും സംസാരിച്ച്‌ കോവിഡുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ അറിവുളളവരായി തീരാന്‍ അനുവദിക്കണം.'' കമല്‍ഹാസന്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക