Image

ക്വാറന്റീൻ കേന്ദ്രങ്ങളായി ഏറ്റെടുത്ത ബാർ ഹോട്ടലുകളിൽ പ്രത്യേക കൗണ്ടറുകൾ വഴി മദ്യം വിൽക്കാൻ സർക്കാർ അനുമതി

Published on 02 June, 2020
ക്വാറന്റീൻ കേന്ദ്രങ്ങളായി ഏറ്റെടുത്ത ബാർ ഹോട്ടലുകളിൽ പ്രത്യേക കൗണ്ടറുകൾ വഴി മദ്യം വിൽക്കാൻ സർക്കാർ അനുമതി
തിരുവനന്തപുരം∙ ക്വാറന്റീൻ കേന്ദ്രങ്ങളായി ഏറ്റെടുത്ത ബാർ ഹോട്ടലുകളിൽ പ്രത്യേക കൗണ്ടറുകൾ വഴി മദ്യം വിൽക്കാൻ സർക്കാർ അനുമതി. ലോക്‌ഡൗൺ ഇളവുകളുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത ഇറക്കിയ ഉത്തരവിലാണ് അനുമതി നൽകിയത്. സംസ്ഥാനത്ത് മദ്യ വിൽപ്പന ആരംഭിച്ചപ്പോൾ ക്വാറന്റീൻ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന ബാർ ഹോട്ടലുകളിലും ഇ ടോക്കൺ വിതരണം ചെയ്തിരുന്നു. ടോക്കൺ കിട്ടിയ ആളുകൾ ക്വാറന്റീൻ ക്വാറന്റീൻ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന ബാർ ഹോട്ടലുകൾക്ക് മുന്നിൽ തടിച്ചു കൂടിയതോടെ തദ്ദേശ സ്ഥാപനങ്ങളും എക്സൈസും ഇടപെട്ട് മദ്യവിൽപ്പന നിർത്തി വച്ചു.
ഹോട്ടൽ സമുച്ചയത്തിനു പുറത്ത് പ്രത്യേക കൗണ്ടറുകൾ വഴിയാണ് മദ്യം വിൽക്കുന്നതെന്നും, സമ്പർക്ക സാധ്യത ഇല്ലാത്തതിനാൽ പ്രശ്നമില്ലെന്നും അധികൃതർ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക