Image

ഡിട്രോയിറ്റിനെ ശാന്തമാക്കിയത്ഒരു പതിനാറുകാരന്‍ (അലന്‍ ചെന്നിത്തല)

Published on 02 June, 2020
ഡിട്രോയിറ്റിനെ ശാന്തമാക്കിയത്ഒരു പതിനാറുകാരന്‍ (അലന്‍ ചെന്നിത്തല)
ഡിട്രോയിറ്റ്: ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്നുള്ള പ്രതിഷേധങ്ങളും അക്രമങ്ങളും അമേരിക്കയിലുടനീളം കത്തിപ്പടരുമ്പോള്‍ ഡിട്രോയിറ്റ് മാതൃകയാകുന്നു.

പതിനാറുകാരനായപ്യൂര്‍ട്ടോറിക്കന്‍ യുവാവ് സ്റ്റെഫാന്‍ പെരെസ് ജനക്കൂട്ടത്തെ ശാന്തമാക്കി നിയന്ത്രണം ഏറ്റെടുത്തുകൊണ്ട് പ്രഷേധത്തിന് പുതിയ മാനം നല്‍കി. ഡിട്രോയ്റ്റിലെ മിഷിഗണ്‍ അവന്യുവില്‍ നടന്ന ആയിരങ്ങളുടെ പ്രകടനം കര്‍ഫ്യൂ നിയമങ്ങള്‍ കാറ്റില്‍പറത്തിസംഘര്‍ഷത്തിലേക്ക് നീങ്ങാന്‍ തുടങ്ങുമ്പോള്‍ തെരുവിന്റെ നടുവില്‍ മുട്ടില്‍നിന്നുകൊണ്ട് സ്റ്റെഫാന്‍ പെരെസ് ജനക്കൂട്ടത്തോട് വിലപിച്ചുകൊണ്ട് വിളിച്ചുപറഞ്ഞു 'ദയവായി നിയമം ലംഘിക്കാതെ പിരിഞ്ഞു പോകുക.'

ഈ പതിനാറുകാരന്റെ വാക്കുകള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിക്കൊണ്ട് സ്റ്റെഫാന്‍ പെരെസിന്റെയും ഒരു കൂട്ടം യുവജനങ്ങളുടെയും നേതൃത്വത്തില്‍ ശാന്തമായി പ്രകടനം നടത്തി പിരിഞ്ഞുപോകുവാന്‍ ജനം തയ്യാറായി. ഡിട്രോയിറ്റ് പോലീസ് സേന ബലപ്രയോഗത്തിലൂടെയും ടിയര്‍ ഗ്യാസ്, പെപ്പര്‍ സ്‌പ്രേ എന്നിവ ഉപയോഗിച്ച് പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോഴാണ്ഈ ചെറുപ്പക്കാരന്റെ ഇടപെടലിലൂടെ അന്തിരീഷം ശാന്തമായത്.

ഇന്ന് തന്റെ ജീവിതം കൊണ്ട് എന്തോ അടയാളപ്പെടുത്താന്‍ സാധിച്ചു എന്ന് പെരെസ് മാധ്യമപ്രവര്‍ത്തകരോട് പറയുമ്പോള്‍ ആരോ ഒരാള്‍ തന്റെ ഫോണ്‍ പെരെസിന്റെ കയ്യില്‍ കൊടുത്തിട്ടു സംസാരിക്കാന്‍ ആവശ്യപ്പെട്ടു. അത് ഡിട്രോയിറ്റ് മേയര്‍ മൈക്ക് ടഗന്റെ അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ വിളിയായിരുന്നു.

ദ്രുശ്യ മാധ്യമത്തിലൂടെ ലൈവായി പെരെസിന്റെ ഇടപെടല്‍ കണ്ടപ്പോള്‍ തന്റെ കണ്ണുകള്‍ നിറഞ്ഞു എന്ന് മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്കയിലെ മിക്ക നഗരങ്ങളിലും പ്രതിഷേധത്തിന്റെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ ആക്രമണങ്ങളും കൊള്ളയും നടത്തുമ്പോള്‍ ഡെട്രോയിറ്റിലെ യുവതലമുറ മാത്രുകയാവുകയാണ്.
മുത്തശ്ശിയോടൊപ്പമാണ് സ്റ്റെഫാന്‍ പെരെസ് ജീവിക്കുന്നത്. തന്നെ രൂപപ്പെടുത്തുന്നതില്‍ മുത്തശ്ശിയുടെ പങ്ക് വളെരെ വലുതാണെന്നും എന്റെ ഈ പ്രവര്‍ത്തനത്തിലൂടെ മുത്തശ്ശി സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുമെന്നും പെരെസ് പറഞ്ഞു.

എല്ലാവരുടെയും ജീവന്‍ വിലപ്പെട്ടതാണ്, നീതി നിഷേധിക്കുമ്പോള്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടാകണം എന്നാല്‍ ഇപ്രകാരമുള്ള ആക്രമണങ്ങളും വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ത്തുള്ള മോഷണങ്ങളും ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല, എന്ന പ്രായത്തില്‍ കവിഞ്ഞ ചിന്തയാണ് പെരെസ് പുത്തന്‍ തലമുറയ്ക്ക് നല്‍കുന്ന സന്ദേശം. ഇവരിലാണ് സമൂഹത്തിന്റെ ആശയും പ്രതീക്ഷയും.

ഡിട്രോയിറ്റിനെ ശാന്തമാക്കിയത്ഒരു പതിനാറുകാരന്‍ (അലന്‍ ചെന്നിത്തല)
Join WhatsApp News
Aku 2020-06-02 19:30:33
Inspirational
CID Moosa 2020-06-02 20:33:59
Many malayalee Trump supporters, especially some Christians from New York are participating in the violence and blaming it on Black. Some of them were mocking at a Malayalee who was holding a sign with a black lady.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക