Image

കറുത്തമുത്ത് (മോൻസി കൊടുമൺ)

Published on 02 June, 2020
കറുത്തമുത്ത് (മോൻസി കൊടുമൺ)
വംശീയതയുടെ
കാൽമുട്ടുകൾക്കിടയിൽ
ഞെരിഞ്ഞമരുന്നകണ്ഠനാള-
ത്തിൽ നിന്നുംദീനരോദനം
എനിക്കുദാഹിക്കുന്നു
എനിക്കുശ്വാസമിടറുന്നു.
കുർത്തനഖങ്ങൾകുത്തിയിറക്കി വെള്ളക്കഴുകൻമാർ
എട്ടു മിനിട്ടിൽതീർത്തുപച്ചജീവനെ
 നിറംനോക്കിനിശ്ചയിക്കും-
നീതിയുടെതുലാസിന്
വെളുത്തനിറം
അവിടെ കറുപ്പിനെന്തുപ്രസക്തി
അല്ല!
കറുപ്പിനുമുണ്ട്കരുത്തും
മറക്കരുതൊരിക്കലുംനാം.
Join WhatsApp News
യേശു 2020-06-03 12:14:27
എന്റെ രാജ്യം സ്നേഹത്തിന്റെയും നീതിയുടേതുമാണ് .അവിടെ വർണ്ണവർഗ്ഗ വിവേചനമില്ല. ന്യുയോർക്കിലുള്ള പല മലയാളി സഹോദരങ്ങളെക്കുറിച്ചും എനിക്ക് വളരെ സന്ദേഹമുണ്ട് . അതിൽ ഏറ്റവും അവിശ്വസ്തരായിട്ടുള്ളവരാണ്, എന്റെ പേരിൽ സംഘടനകൾ സ്ഥാപിക്കുകയും അതിന്റെ ചുക്കാൻ പിടിക്കുന്നവരും. പലരും എന്റെ ശിഷ്യന്മാരുടെ പേരുകളിലാണ് അറിയുന്നത്. ചിലർ എല്ലാവർക്കും നീതിവേണമെന്ന് പറയുകയും എന്നാൽ അനീതിയുടെ രാജാവിനെ വണങ്ങുകയും ചെയ്യുന്നു. ചിലർ അബ്രാഹാമിന്റെയും , ഇസാക്കിന്റെയും, യാക്കോബിന്റെയും മടിയിൽ ഇരുത്താം എന്ന് പറഞ്ഞു എന്റെ പേരിൽ തട്ടിപ്പ് നടത്തുന്നു . നിങ്ങൾക്കെല്ലാം അറിയാം ഞാൻ അബ്രാഹാമിന്‌ മുൻപേ ഉണ്ടായിരുന്നു എന്ന്. എന്റെ മടിയിൽ ഇരുത്താം എന്ന് പറയാതെ, അബ്രാഹമിന്റെ മടിയിൽ ഇരുത്താം എന്ന് പറയുന്നതിന്റെ യുക്തി എനിക്ക് ഇതുവരെയും പിടികിട്ടിയിട്ടില്ല. ഞാൻ ട്രംപിനെ സ്നേഹിക്കുന്നു. പാപത്തെ വെറുത്തു പാപിയെ സ്നേഹിക്കണമെല്ലോ . പക്ഷെ ഞാൻ പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു. പക്ഷെ ഇനിയുള്ളത് അയാളുടെ തീരുമാനം . എന്നെ ഒറ്റു കൊടുത്ത യൂദാസിന്റെ തീരുമാനം എന്തായിരുന്നു എന്ന് നിങ്ങൾക്ക് അറിയാമല്ലോ ? വാളെടുക്കുന്നവനെല്ലം വാളാലെ
Peter Basil 2020-06-04 08:14:49
Nice and meaningful poem! You have conveyed a powerful message using just a few words in your poem, that can reverberate among the millions in our society... Keep up the great work, Moncy!! 👍👍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക