Image

സ്വാമി വിവേകാനന്ദനും വിദേശയാത്രയും

കൈരളി ന്യൂയോര്‍ക്ക്‌ Published on 27 May, 2012
സ്വാമി വിവേകാനന്ദനും വിദേശയാത്രയും
വിവേകാനന്ദന്‍ പല പ്രസംഗ വേദികളിലും പറഞ്ഞിട്ടുണ്ട്‌ തന്റെ പാശ്ചാത്യ സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശം മത മഹാസമ്മേളനമായിരുന്നില്ല. മിറച്ച്‌ ഭാരതത്തിലെ പട്ടിണിപ്പാവങ്ങളുടെ ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള പദ്ധതികള്‍ പ്രാവര്‍ത്തിക മാക്കുന്നതിന്‌ സമ്പന്ന പാശ്ചാത്യ രാജ്യങ്ങള്‍ വല്ല സഹായ മാര്‍ഗ്ഗവും നല്‍കുമോ എന്ന കണ്ടെത്തലായിരുന്നു.
ആ നിലയില്‍ അദ്ദേഹത്തിന്റെ പാശ്ചാത്യ പര്യടനം ഒരു പരാജയമായിരുന്നു. കാരണം തന്റെ ആത്മാര്‍ത്ഥ സ്‌നേഹിതരും ശിഷ്യരും രണ്ടു സന്യാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ഗണ്യമായ തുക സംഭാവന ചെയ്‌തുവെങ്കിലും, പാശ്ചാത്യര്‍ സാധാരണയായി ഇന്‍ഡ്യയിലെ പാവങ്ങളെപ്പറ്റി തന്നെപ്പോലെ അത്രമാത്രം തത്‌പരരെന്ന്‌ അദ്ദേഹം കണ്ടു ധനത്തിനു വേണ്ടി യാചിക്കാനോ സാങ്കേതിക ശാസ്‌ത്രം പഠിക്കുവാനോ വേണ്ടി മാത്രം ഭാരതമൊരിക്കലും പാശ്ചാത്യ രാജ്യങ്ങളെ സമീപിക്കരുത്‌ എന്ന്‌ അദ്ദേഹത്തിന്റെ പാശ്ചാത്യ രാജ്യങ്ങളിലെ അനുഭവം അദ്ദേഹത്തെ പഠിപ്പിച്ചു .

ഹിന്ദുമതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടുകള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ അദ്ദേഹം വിശദമാക്കിയപ്പോള്‍, ഒരു വിവേകാനന്ദനെ സൃഷ്‌ടിച്ച ഇന്‍ഡ്യാരാജ്യത്തേയ്‌ക്ക്‌ ക്രിസ്‌തുമത പ്രചാരകന്മാരെ അയക്കുന്നതിന്റെ ഔചിത്യത്തെ കുറിച്ച്‌ പല അമേരിക്കക്കാരും സംശയം പ്രകടിപ്പിക്കുവാന്‍ തുടങ്ങി . സ്വാമിജിയെ അപകീര്‍ത്തിപ്പെടുത്തുന്നതിന്‌ അദ്ദേഹത്തിന്റെ ഉയര്‍ച്ചയില്‍ അസൂയാലുക്കളായ സ്വന്തം മതത്തിലുള്ളവരും ക്രിസ്‌ത്യന്‍ മിഷനറിമാരും കൂടി ഒരു സംഘടിത ശ്രമം തന്നെ നടത്തി. ഇദ്ദേഹം ഒരു കളളസന്യാസിയാണെന്നും ഹിന്ദുക്കളുടെ ഒരു വിഭാഗത്തെയും പ്രതിനിധീകരിക്കാത്തവനും പെട്ടെന്ന്‌ പൊന്തി വന്ന അല്‍പനാണെന്നും അവര്‍ പ്രചരിപ്പിച്ചു . മറ്റൊന്ന്‌്‌ സ്വാമിജിയെ ലൈംഗിക ആഭാസനായി ചിത്രീകരിച്ചു കൊണ്ടും അദ്ദേഹത്തെ അതിഥിയായി സ്വീകരിക്കുന്നതിനെതിരെ അമേരിക്കക്കാര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിക്കൊണ്ടും അവര്‍ ഒരു സ്വഭാവഹത്യാപരിപാടികൂടി ആവിഷ്‌കരിച്ചു എന്നാല്‍ അദ്ദഹത്തിന്റെ അമേരിക്കയിലെ സുഹൃത്തുക്കള്‍ അതൊരു വലിയനുണയാണെന്ന്‌്‌ മനസ്സിലാക്കിയതിനാല്‍ സ്വഭാവഹത്യാ തന്ത്രം വിജയിച്ചില്ല ഇത്തരത്തിലുള്ള കള്ളപ്രചരണത്തെ സ്വാമിജി നിസ്സാരമായി തള്ളി .

വിവേകാനന്ദ സ്വാമികളുടെ പത്തു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ പകുതിയും അദ്ദേഹം വിദേശത്തായിരുന്നു. അന്ന്‌ പലരും ചോദിച്ചു. വിജ്ഞാനത്തിന്റെ അതുല്യ മാതൃകയും വലിയ സ്വരാജ്യ സ്‌നേഹിയുമായ സ്വാമിജി എന്തുകൊണ്ട്‌ ഭാരതത്തിന്റെ പരിപാവന മണ്ണില്‍ സംസ്‌കൃതത്തില്‍ പ്രഭാഷണം നടത്താതെ ഭൗതിക വാദികളുടെ പാശ്ചാത്യ നാടുകളില്‍ പ്രസംഗങ്ങള്‍ ചെയ്‌തത്‌. ഉത്തരം വ്യക്തമാണ്‌ . ഇന്നത്തെ ലോക ഭാഷ സംസ്‌ക്രുതമല്ല. ഇംഗ്ലീഷാണ്‌ . ലോകത്തിന്റെ പ്രസംഗ വേദികള്‍ വാരണാസിയിലോ, ഉജ്ജയ്‌നിയിലോ, കാഞ്ചിയിലോ, അല്ല ഷിക്കാഗോയിലും ന്യൂയോര്‍ക്കിലും ലണ്ടനിലുമാണ്‌.

സാമാന്യ ജനങ്ങളുടെ ഉദ്ധാരണവും സാധാരണക്കാരന്റെ കരങ്ങളിലേക്ക്‌ അധികാരം പകരലുമാണ്‌ ആരോഗ്യകരമായ ദേശീയത്വത്തിന്റെ ലക്ഷ്യങ്ങളെങ്കില്‍ ഈ ആദര്‍ശങ്ങള്‍ക്കു വേണ്ടിയുള്ള നിലപാടില്‍ വിവേകാനന്ദന്‍ ആധുനിക ഇടതുപക്ഷ ചിന്താഗതിക്കാരേക്കാള്‍ ഒട്ടും താഴെയല്ല. സോഷ്യലിസം ഒരു പരിപൂര്‍ണ്ണ സമ്പ്രദായം ആണെന്ന നിലക്കല്ല, മറ്റു പല പ്രത്യയ ശാസ്‌ത്രങ്ങളും പരീക്ഷിക്കപ്പെട്ട്‌ വിജയിക്കാത്തതുകൊണ്ട്‌ ഈ പുതിയ പ്രത്യയശാസ്‌ത്രം ഒരു പരീക്ഷണം അര്‍ഹിക്കുന്നു എന്ന നിലയില്‍ ഞാനൊരു സോഷ്യലിസ്റ്റാണെന്ന്‌ പ്രഖ്യാപിച്ച ആദ്യത്തെ മഹാനായ ഭാരതീയനത്രെ സ്വാമകള്‍. ഒരു ശൂദ്രയുഗത്തിന്റെ അതായത്‌ സാധാരണക്കാരന്‍ അവന്റെ ബലാബലത്തെ പ്രതിഫലിപ്പിച്ചു കൊണ്ട്‌ സാമാന്യ മനുഷ്യനെന്ന നിലക്ക്‌ തന്നെ ഭരണാധികാരം കയ്യാളുന്ന ഒരു കാലഘട്ടത്തിന്റെ വാതില്‍പ്പടിയിലാണ്‌ നാമെന്ന സിദ്ധാന്തമായിരുന്നു അദ്ദേഹത്തിന്റേത്‌. ബ്രഹ്മണന്‍ അഥവാ പുരോഹിതന്‍, ക്ഷത്രിയന്‍, അഥവാ, യുദ്ധപ്രിയനായ മാടമ്പി, വൈശ്യന്‍ അഥവാ വാണിജ്യവിത്ത ശക്തികളുടെ പ്രതിനിധി, ശൂദ്രന്‍ അഥവാ സാധാരണക്കാരന്‍ , എന്നീക്രമത്തില്‍ അധികാരം നേടുകയും സംസ്‌കാരത്തിന്റെ ഗതിയേയും സ്വഭാവത്തെയും നിര്‍ണ്ണയിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയ ആയിട്ടാണ്‌ അദ്ദേഹം ചരിത്രത്തെ വീക്ഷിക്കുന്നത്‌. ഈ യുഗത്തില്‍ സാധാരണക്കാരന്‍ അധികാരത്തില്‍ വന്നുകൊണ്ടിരിക്കുന്നു . ഇതാണ്‌ കമ്യൂണിസ്റ്റ്‌ ഭാഷയില്‍ പറയുന്ന സാമാന്യ ജനങ്ങളുടെ സര്‍വ്വാധിപത്യം . (ഡിക്‌ടെറ്റര്‍ ഷിപ്പ്‌ ഓഫ്‌ ദി പ്രോലട്രെയ്‌റ്റ്‌) എന്റെ അറിവ്‌ ശരിയാണെങ്കില്‍ വിവേകാനന്ദനെ ഒരു ആദര്‍ശ പുരുഷനായി സ്വീകരിക്കാന്‍ ഇന്ന്‌ കമ്യൂണിസ്റ്റ്‌ കാര്‍ക്ക്‌ മടിയില്ല .

ചിരകാലമായി മാനിക്കപ്പെട്ടുവന്നിരുന്ന സാമ്രാജ്യങ്ങളുടെ വേഗത്തിലുള്ള അധ:പതനവും ഭൂമിശാസ്‌ത്ര പരമായി അനൈക്യത്തില്‍ ഒക്തത്തിച്ചിരുന്ന ഒരുവസ്ഥയുടെ മേല്‍ ഒരു വൈദേശിക ശക്തി നേടിയ വിജയവും `യോജിച്ചാല്‍ നാം ജയിക്കും വിയോജിച്ചാല്‍ നാം നശിക്കും' എന്ന പാഠം ചിന്താശീലരില്‍ ഉളവാക്കി. ഈ ഐക്യ ബോധം ഉണര്‍ത്തുന്നതിലും വളര്‍ത്തുന്നതിലും ആദ്യത്തെ മാര്‍ക്ഷ ദര്‍ശകന്‍ സ്വാമി വിവേകാനന്ദനായിരുന്നു .കന്യാകുമാരി മുതല്‍ ഹിമാലയം വരെ സ്വകാര്യനായിരുന്ന സ്വാമി ജിയുടെ പ്രേരണയാല്‍ ഭാരതത്തിന്റെ വൈവിദ്ധ്യങ്ങളെ സ്വരാജ്യ സ്‌നേഹ പരമായ ഐക്യത്തിന്റെ ആളിക്കത്തുന്ന ജ്വാലയിലേക്ക്‌ കേന്ദ്രീകരിക്കപ്പെട്ടു. അതുപോലുള്ള ഒരു നേതാവിനെ സ്വാമിജി പ്രത്യക്ഷപ്പെടുന്നതിനു മുമ്പ്‌ ഭാരതത്തിനു ലഭിച്ചിരുന്നില്ല.

സ്വാമിജി രാഷ്‌ട്രീയത്തില്‍ നിന്നും ഒഴിഞ്ഞു നിന്നിരുന്നുവെങ്കിലും അദ്ദേഹം ഉണര്‍ത്തിയ ദേശീയ ബോധവും സ്വരാജ്യ സ്‌നേഹ വ്യഗ്രതയും അദ്ദേഹത്തിന്റെ ലക്ഷ്യം ഭാരതത്തിന്റെ സ്വാതന്ത്ര്യമായിരുന്നു എന്നും അദ്ദേഹഹത്തിന്റെ ആദ്ധ്യാത്മിക പ്രവര്‍ത്തനം തന്റെ യഥാര്‍ത്ഥമായ ലക്ഷ്യത്തെ ബ്രിട്ടീഷ്‌ ഗവണ്മേന്റില്‍ നിന്നും മറച്ചു പിടിക്കുവാനജല്‌പ ഒരു പുകമറയായിരുന്നു എന്നും അസംഖ്യം രാഷ്‌ട്രീയ ചിന്തകരെയും പ്രവര്‍ത്തകരെയും വിശ്വസിപ്പിക്കാന്‍ പര്യാപ്‌തമായി വിപ്ലവ കാരികളും അവരുടെ രഹസ്യമായ പ്രചരണത്തില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ധരിച്ചിരുന്നു. പ്രത്യേകിച്ചും ബംഗാളിലുണ്ടായിരുന്ന ചില ഗ്രൂപ്പുകള്‍ ഭാരത സ്വാതന്ത്ര്യത്തിനുവേണ്ടി സ്വാമിജി ഗൂഢമായി കണ്ടുവച്ചിട്ടുള്ള പദ്ധതിയുടെ സമാരംഭം കാത്തിരിക്കുകയായിരുന്നു.

ഗാന്ധിയന്‍ കാലഘട്ടത്തിലെ ഭാരത സ്വാതന്ത്ര്യ സമരത്തിന്റെ ഉന്നതരായ മിക്ക നേതാക്കളും ഭാരത സ്വാതന്ത്ര്യ സമരത്തില്‍ ആവേശം നല്‍കിയതിന്‌ സ്വാമിജിയോട്‌ കടപ്പെട്ടിരുന്നു. അവരുടെ ചില വാക്കുകള്‍ ഇവിടെ ഉദ്ധരിച്ചില്ലെങ്കില്‍ ഈ ലേഖനത്തിന്റെ ലക്ഷ്യം പൂര്‍ണ്ണമാകുകയിന്നു ഗാന്ധിജി പറഞ്ഞത്‌

സ്വാമിജിയുടെ ജന്മദിനാഘോഷ ത്തിനു മഹാത്മാഗാന്ധി ഇങ്ങനെ പറയുകയുണ്ടായി. `ഞാന്‍ ഇവിടെ (ബേലൂര്‍ മഠത്തില്‍) വന്നിരിക്കുന്നത്‌ സ്വാമിജിയുടെ മഹത്സ്‌മരണക്കു മുമ്പില്‍ എന്റെ ആദരാജ്ഞലികകള്‍ അര്‍പ്പിക്കുവാനാണ്‌ . നാം ഇന്ന്‌ (1923) അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുന്നു. അദ്ദേഹത്തിന്റെ കൃതികള്‍ ഞാന്‍ സമഗ്രമായി വായിച്ചു മനസ്സി ലാക്കിയിട്ടുണ്ട്‌. അവ വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക്‌ എന്റെ രാജ്യത്തോടുണ്ടായിരുന്ന സ്‌നേഹം ആയിരം മടങ്ങ്‌ വര്‍ദ്ധിച്ചു.അല്ലയോ യുവജനങ്ങളെ! സ്വാമി വിവേകാനന്ദന്‍ ജനിച്ചു മരിച്ച ഈ സ്ഥലത്തിന്റെ മഹത്വത്തില്‍ ഒരംശമെങ്കിലും ഉള്‍ക്കൊള്ളാതെ വെറും കയ്യോടെ പോകരുതെന്ന്‌ ഞാന്‍ നിങ്ങളെ ഉപദേശിക്കുന്നു'.

ജവഹര്‍ലാല്‍ നെഹ്‌റു

`സ്വാമിജി എഴുതിയതും പറഞ്ഞതുമായ കാര്യങ്ങള്‍ നമുക്ക്‌ താല്‍പര്യമുള്ളവയാണ്‌. വളരെക്കാലത്തേക്ക്‌ നമ്മെ സ്വാധീനിക്കുന്നതുമാണ്‌. സാധാരണ അര്‍ത്ഥത്തിലുള്ള ഒരുരാഷ്‌ട്രതന്ത്രജ്ഞനായിരുന്നില്ല അദ്ദേഹം. എന്നിരുന്നാലും ഭാരതത്തിന്റെ ആധുനിക ദേശീയ പ്രസ്ഥാനത്തിന്റെ സമുന്നത സ്ഥാപകന്മാരില്‍ മറ്റെന്തെങ്കിലും വാക്കുപയോഗിക്കണമെങ്കില്‍ ഉപയോഗിക്കാം. ഒരാളായിരുന്നു അദ്ദേഹമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.

നേതാജി

പ്രത്യക്ഷമായോ പരോക്ഷമായോ സ്വാമിജി ആധുനിക ഭാരതത്തില്‍ ശക്തമായി സ്വാധീനം ചെലുത്തിയിട്ടുണ്ട്‌.ഭാരതീയ യുവജനത സ്വാമിജിയിലൂടെ ഒഴുകുന്ന ബുദ്ധി - ചൈതന്യ- തേജസ്സുകളുടെ ഈ സ്രോതസ്സ്‌ ശരിക്കും പ്രയോജനപ്പെടുത്തുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.

ഭൂമിയുടെ ആത്മാവിലേക്ക്‌ സിംഹസദ്രുശമായി കടന്നു കയറിയ ആ പുരുഷകേസരിയുടെ 150 ാം ജന്മദിനമാഘോഷിക്കുവാന്‍ ഭാരതം തയ്യാറെടുക്കുന്ന വേളയില്‍ ഈ ലേഖനത്തിന്‌ പ്രസക്തിയുണ്ടാകാം . എങ്കില്‍ കൂടി വിവേകാനന്ദ സ്വാമികള്‍ എന്ന മഹത്‌വ്യക്തിയുടെ സൃഷ്‌ടിപരമായ പ്രവര്‍ത്ത നങ്ങളിലേക്കും കാഴ്‌ചപ്പാടുകളിലേക്കും ഒരെത്തിനോട്ടം മാത്രമെ നടത്തിയിട്ടുള്ളു എന്ന പരിമിതി കൂടി ഈ ലേഖനത്തില്‍ എന്ന്‌ ഓര്‍മ്മപ്പെടുത്തിക്കൊണ്ട്‌ അവസാനിപ്പിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക