Image

കോവിഡിന് ശേഷം സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുമോ? (ശിവകുമാര്‍)

ശിവകുമാര്‍ Published on 04 June, 2020
 കോവിഡിന് ശേഷം സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുമോ? (ശിവകുമാര്‍)
കോവിഡിന് ശേഷം ലോകം മൊത്തമായി മാറുമെന്നും, സൂര്യന്‍ പടിഞ്ഞാറ് ഉദിച്ചു തുടങ്ങുമെന്നാണ് സോഷ്യല്‍ മീഡിയയും മറ്റു ചില മീഡിയയും കാണുന്നവര്‍ക്ക് തോന്നുക. മറ്റൊന്ന് സാമ്പത്തികരംഗം ആകെ തകര്‍ന്നു വീണ് അതിനടിയില്‍ പെട്ടും, പട്ടിണി മൂലവും കോടികള്‍ മരിച്ചു വീഴുമെന്നൊക്കെയാണ് പ്രചരിക്കുന്നത്.

കോവിഡ് പ്രശ്‌നത്തിലകപ്പെട്ട്, താല്‍ക്കാലികമായി ദുരിതത്തിലായവര്‍ പോലും ഇതൊക്കെ കാണുമ്പോള്‍ മന:സാന്നിദ്ധ്യം നഷ്ടപ്പെട്ട്, ആത്മഹത്യാ ചിന്തയിലേക്ക് നീങ്ങുന്നത് ഏറെ വേദനാജനകമാണ്. രോഗവ്യാപനത്തിന്റെ സമയത്ത്, പ്രതിരോധ ശക്തി നിലനിര്‍ത്താനായി, ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമായ മാനസിക ആരോഗ്യം പലര്‍ക്കും തകരുന്നതിന്റെ കാരണവും മറ്റൊന്നല്ല.

സാഹചര്യത്തെ നമ്മുക്ക് വസ്തുതാപരമായി വിലയിരുത്താം.

മഹായുദ്ധങ്ങള്‍, അധിനിവേശങ്ങള്‍, ലഹളകള്‍, കൂട്ടക്കൊലകള്‍, പകര്‍ച്ചവ്യാധികള്‍, വിഭജനങ്ങള്‍, കൂട്ടപ്പലായനങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങി, അനവധി ദശാസന്ധികളിലൂടെ ലോകം മുന്‍പും കടന്നു പോയിട്ടുണ്ട്. ഓരോ ദുരിതവും ദുരന്തവും കഴിയുമ്പോഴും, കൂടുതല്‍ കരുത്തോടെ ഉയിര്‍ത്തെഴുന്നേറ്റവരാണ് നമ്മുടെ പൂര്‍വ്വികര്‍ ഉള്‍പ്പെടുന്ന ലോകജനത.

ഇന്നു നമ്മുടെ കയ്യിലുള്ള, ആധുനിക കാലത്തെ സൗകര്യങ്ങള്‍ ഒന്നുമില്ലാതെ തന്നെ, അവര്‍ ശക്തമായി തിരിച്ച് വന്ന് ഇന്നത്തെ സമൂഹത്തെ രൂപപ്പെടുത്തിയെങ്കില്‍, നമ്മുക്ക് വളരെ എളുപ്പത്തില്‍ അത് സാധിക്കും, തീര്‍ച്ചയാണ്.

മാത്രമല്ല, നമ്മുടെ, റോഡുകള്‍, പാലങ്ങള്‍, വൈദ്യുത വിതരണ കേന്ദ്രങ്ങള്‍, ഫാക്ടറികള്‍, വീടുകള്‍, കടകള്‍, വാഹനങ്ങള്‍ തുടങ്ങി യാതൊന്നും തന്നെ തകര്‍ന്നിട്ടില്ല. ഒന്നും തന്നെ പുനര്‍നിര്‍മ്മിക്കേണ്ടതായോ ആദ്യം മുതല്‍ തുടങ്ങേണ്ടതായോ ഇല്ല. അതായത് ലോകത്തിന് പഴയ സ്ഥിതിയിലെത്താന്‍ അധികം സമയം വേണ്ടതില്ല എന്നുറപ്പാണ്. ഇപ്പോഴത്തെ പ്രതിസന്ധി ഒഴിഞ്ഞാല്‍, ലോകം വളരെ പെട്ടന്ന് പൂര്‍വ്വസ്ഥിതിയിലാവും എന്ന് മനസ്സിലാക്കണം നമ്മള്‍.

തൊഴിലിലും ബിസിനസ്സിലും ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ താല്‍ക്കാലികം മാത്രമാണ്. സാമ്പത്തിക രംഗത്തെ ചലിപ്പിക്കുന്ന ആദ്യ ഘടകമായ ' ഉപഭോഗം ' ചലിച്ചു തുടങ്ങിയാല്‍ സമ്പദ് വ്യവസ്ഥ പെട്ടന്ന് തന്നെ ട്രാക്കിലെത്തും. ലോകരാജ്യങ്ങളുടെ ഉത്തേജന പാക്കേജുകള്‍ ലക്ഷ്യമിടുന്നത് ഉപഭോക്താവിന്റെ കയ്യില്‍ പണം ലഭ്യമാക്കാനാവണം. ടൂറിസം പോലെയുള്ള അപൂര്‍വ്വം ചില മേഖലകള്‍ മാത്രമാവും പൂര്‍വ്വസ്ഥിതിയിലെത്താന്‍ അല്പം വൈകാന്‍ സാദ്ധ്യതയുള്ളത്.

കോവിഡ് പ്രശ്‌നം വൈകാതെ അവസാനിക്കുമെന്ന് കരുതാന്‍ ന്യായമുണ്ട്. പ്രതിരോധ വാക്‌സിന്‍, ചികിത്സക്കുള്ള മരുന്ന്, ഹെര്‍ഡ് ഇമ്യൂണിറ്റി എന്നിവ മാത്രമാണ് നാം പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ വൈറസ് ചിലപ്പോള്‍ സ്വയം പിന്‍മാറുകയോ, പ്രഹര ശേഷി കുറയ്ക്കുകയോ ചെയ്യും എന്ന മറ്റൊരു സാദ്ധ്യത കൂടി മുന്നിലുണ്ട്. അതിന്റെ സൂചനങ്ങള്‍ നമ്മുക്ക് ലഭിച്ചുതുടങ്ങിയിട്ടുണ്ട്.

ചൂടുവെള്ളത്തില്‍ ചാടിയ പൂച്ചയെ പോലെയല്ല മനുഷ്യര്‍. എല്ലാക്കാര്യങ്ങളും പാഠങ്ങളും പെട്ടന്ന് തന്നെ മറക്കും. കോവിഡ് ഭീതി അകന്നാല്‍ ജനം കൂടുതല്‍ പ്രവര്‍ത്തനനിരതരാവും. മാസ്‌കും കയ്യുറകളും രോഗികള്‍ക്കും വാര്‍ദ്ധക്യത്തിലുള്ളവര്‍ക്കും മാത്രമായിത്തീരുകയും ചെയ്യും. ഉല്ലാസ യാത്രകളും ആഘോഷങ്ങളും ജീവിതത്തിന്റെ ഭാഗമാവും. ജാഥകളും സമരങ്ങളും ജനജീവിതത്തെ പഴയത് പോലെ ബാധിക്കുകയും ചെയ്യും.

മിക്കവാറും ഇന്ന് നേരിട്ട് നടക്കുന്നവയില്‍ 10-15 ശതമാനം കാര്യങ്ങള്‍ ഓണ്‍ലൈനാവും. പലരും അവകാശപ്പെടുന്നത് പോലെ പോസ്റ്റ് കോവിഡ് ജീവിതം പൂര്‍ണ്ണമായി ഓണ്‍ലൈനാവുകയില്ല. വിദ്യാഭ്യാസം പഴയത് പോലെ തന്നെ ക്ലാസ്സ് മുറികളിലേക്ക് തിരിച്ചു വരും. പക്ഷേ സാങ്കേതിക സൗകര്യങ്ങള്‍ കൂടുതലായി പഠനത്തില്‍ ഉള്‍പ്പെടുത്തുന്നത് കാണാനാവും. സ്‌കൂളുകളും കോളേജുകളും കേവലം ലേര്‍ണിംഗ് സെന്റര്‍ മാത്രമല്ലല്ലോ?. തീര്‍ച്ചയായും അവ നമ്മുക്ക് വേണം.

ചില ചെറിയ മാറ്റങ്ങള്‍ ഉണ്ടാവാം. CD പ്ലെയര്‍ സാര്‍വ്വത്രികമായപ്പോള്‍ ജനം തീയ്യേറ്റര്‍ ഉപേക്ഷിച്ചു. പക്ഷേ പിന്നീടവര്‍ തീയേറ്ററിലേക്ക് തിരിച്ചെത്തുകയുണ്ടായി. അതായിരിക്കും ഇവിടെയും സംഭവിക്കാനിടയുള്ളത്.

സാഹചര്യം ഏറെ മെച്ചപ്പെടുമെങ്കിലും, 2019ലെ സ്ഥിതിയിലേക്ക് ലോകം തിരിച്ചെത്താന്‍ 2022 വരെ കാത്തിരിക്കേണ്ടി വരാം. എങ്കിലും നമ്മള്‍ തിരിച്ചു വരിക തന്നെ ചെയ്യും. അതുവരെ പിടിച്ചു നില്‍ക്കുക. മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിര്‍ത്തുക. അരുതാത്ത ചിന്തകള്‍ മനസ്സില്‍ നിന്നു കളയുക.

ഓര്‍മ്മിക്കുക, നമ്മള്‍ ചെറുതായി തളര്‍ന്നിട്ടേ ഉള്ളൂ, തകര്‍ന്നിട്ടില്ല, തകരുകയുമില്ല.

 കോവിഡിന് ശേഷം സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുമോ? (ശിവകുമാര്‍) കോവിഡിന് ശേഷം സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുമോ? (ശിവകുമാര്‍)
Join WhatsApp News
Donald 2020-06-04 09:44:15
Covid doesn't affect him. He injected Lysolcloroxhydroxychloroquiene and swallows at least 10 hydroxychloroquiene per day as prescribed by Dr. Dumb.
Boby Varghese 2020-06-04 08:37:15
Covid ? What Covid ? Now world is spinning on racism and fascism. A black criminal was killed by an evil white policeman. Our governor allows only 10 people in our church to worship God. But several hundreds or even thousands assemble to burn police stations, destroy businesses, steal expensive watches, jewellery, electronics, Nike sneakers etc.
Mathew Varghese 2020-06-04 10:55:45
After having too many hydorxycloroquiene, my brother is lately disoriented and behave strange. I apologize on behalf our family.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക