Image

താഴത്തങ്ങാടി കൊലക്കേസ്: ബിലാല്‍ മാനസികരോഗിയല്ല, കൊടും കുറ്റവാളിയെന്ന് പോലീസ്

Published on 05 June, 2020
താഴത്തങ്ങാടി കൊലക്കേസ്: ബിലാല്‍ മാനസികരോഗിയല്ല, കൊടും കുറ്റവാളിയെന്ന് പോലീസ്

കോട്ടയം: താഴത്തങ്ങാടി കൊലക്കേസില്‍ പ്രതി മുഹമ്മദ് ബിലാല്‍ മാനസിക രോഗിയാണെന്ന കുടംബത്തിന്റെ വാദം തള്ളി പോലീസ്. ബിലാലിന് മാനസിക പ്രശ്‌നങ്ങളില്ല. കൊടുംകുറ്റവാളിയുടെ മനോഭാവമാണെന്നും പോലീസ് പറയുന്നു. കൊലപാതകത്തിനു ശേഷം തെളിവ് നശിപ്പിക്കാന്‍ സ്വീകരിച്ച മാര്‍ഗവും കാര്‍ ഉപേക്ഷിച്ച രീതിയും ഇതാണ് കാണിക്കുന്നത്. കുറ്റകൃത്യം ചെയ്ത രീതിയും സ്ഥിരം കുറ്റവാളിയുടേതിന് സമാനമാണെന്നും പോലീസ് വ്യക്തമാക്കി.

കൊല്ലപ്പെട്ട ഷീബയുടെ മൊബൈല്‍ ഫോണ്‍ ബിലാല്‍ തണ്ണീര്‍മുക്കം ബണ്ടിനു സമീപം കായലിലമാണ് ഉപേക്ഷിച്ചതെന്ന് പോലീസ് കണ്ടെത്തി. കൊലപാതകത്തിനു ശേഷം ആലപ്പുഴയിലേക്ക് കാറില്‍ പോകുന്നതിനിടെയായിരുന്നു ഇത്. കാര്‍ ആലപ്പുഴയിലെ വിജനമായ റോഡില്‍ ഉപേക്ഷിച്ച ശേഷം ഡി.വൈ.എസ്.പി ഓഫീസിനു സമീപമുള്ള ഒരു ലോഡ്ജിലും താമസിച്ചു. 

പിന്നീട് ലോറിയിലും മറ്റു വാഹനങ്ങളിലും കയറി എറണാകുളത്ത് എത്തുകയായിരുന്നു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം ഇരുസ്ഥലങ്ങളിലും എത്തിച്ച് തെളിവെടുക്കും. പ്രതിയില്‍ നിന്നും ഷീബയുടെ 23 പവന്‍ സ്വര്‍ണം ഇന്നലെ നടത്തിയ വെളിവെടുപ്പില്‍ കണ്ടെടുത്തിരുന്നു. അരകമ വിവരം പുറത്തറിയാതിരിക്കാനാണ് ഷീബയുടെ മൊബൈല്‍ കൈവശം വച്ചതെന്ന് ബിലാല്‍ നേരത്തെ പോലീസിനോട് സമ്മതിച്ചിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക