Image

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 80 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

Published on 05 June, 2020
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 80 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: കോവിഡ് രോഗിയുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട കോഴിക്കോട് മെഡില്‍ക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അടക്കം 80 ഓളം ആരോഗ്യ പ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി.


 പ്രസവത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മണിയൂര്‍ സ്വദേശിനിയായ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട‌് മെഡിക്കല്‍ കോളേജിലെ വിവിധ ഡിപ്പാ‍ര്‍ട്ട്മെന്റുകളില്‍ യുവതി ചികിത്സ തേടിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇവരുമായി സമ്ബര്‍ക്കത്തില്‍ വന്ന ആരോഗ്യ പ്രവര്‍ത്തകര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുന്നത്.



നിരീക്ഷണത്തിലായ അന്‍പതോളം പേരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ബാക്കിയുളളവരുടെ സാംപിളുകള്‍ ഇന്ന് ശേഖരിക്കും. മെഡിക്കല്‍ വിദ്യാര്‍ഥികളും നഴ്സുമാരും പട്ടികയിലുണ്ട്. മെഡിക്കല്‍ കോളജിലെ മുതിര്‍ന്ന ഡോക്​ടര്‍മാരടക്കം നിരീക്ഷണത്തിലുണ്ടെന്നാണ്​ വിവരം.

കോഴിക്കോട് ജില്ലയില്‍ ഇന്നലെ ഏഴ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 


ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 78ആയി. ഇപ്പോള്‍ 40 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 12 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 23 പേര്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും ഒരാള്‍ കോഴിക്കോട് മിംസിലും 3 പേര്‍ കണ്ണൂരിലും ഒരു എയര്‍ ഇന്ത്യ ജീവനക്കാരി മഞ്ചേരി മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.



കൂടാതെ ഒരു മലപ്പുറം സ്വദേശിയും 3 കാസര്‍ഗോഡ് സ്വദേശികളും, 2 വയനാട് സ്വദേശികളും, ഒരു കണ്ണൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. കണ്ണൂര്‍ ജില്ലയിലെ 6 എയര്‍ ഇന്ത്യാ ജീവനക്കാര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. കൂടാതെ ഒരു തൃശൂര്‍ സ്വദേശി എം.വി.ആര്‍ കാന്‍സര്‍ സെന്ററിലും ചികിത്സയിലുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക