Image

നാളേയ്ക്കായൊരു തൈ നടുവാൻ സർക്കാർ ഉദ്യോഗസ്ഥർ

Published on 05 June, 2020
നാളേയ്ക്കായൊരു തൈ നടുവാൻ സർക്കാർ ഉദ്യോഗസ്ഥർ
കൊച്ചി:ലോക പരിസ്ഥിതി ദിനാചരണ ദിനത്തിൽ, ആഭ്യന്തര വകുപ്പിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന എറണാകുളം റീജിയണൽ കെമിക്കൽ എക്സാമിനേഴ്സ് ലാബിലെ ജീവനക്കാരുടെ കൂട്ടായ്മയായ സ്റ്റാഫ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ആഫീസ് പരിസരത്ത് വിവിധ ഇനം ഫല വൃക്ഷ തൈകൾ നടുകയുണ്ടായി. സർക്കാർ ഓഫീസുകളിൽ അപൂർവവും വ്യത്യസ്തവുമായ ഈ പരിപാടിയുടെ ഉത്ഘാടനം ജോയിൻ്റ് കെമിക്കൽ എക്സാമിനർ ഡോ.ആർ.രാജലക്ഷ്മി നിർവ്വഹിച്ചു. മറ്റ് സർക്കാർ ആഫീസുകളിൽ നിന്നും വിഭിന്നമായി ഈ ആഫീസ് കോമ്പൗണ്ട് കഴിഞ്ഞ പല വർഷങ്ങളിലായി ജീവനക്കാർ നട്ടു പരിപാലിക്കുന്ന വിവിധ ഇനം ഫലവൃക്ഷങ്ങളാൽ സമൃദ്ധമാണ്. വിവിധ ഇനം മാവുകൾ, തേൻവരിക്ക ഉൾപ്പെടെയുള്ള പ്ലാവുകൾ, ചാമ്പ, ആത്ത, നെല്ലി, സപ്പോട്ട, നാരകം, നെല്ലിപ്പുളി തുടങ്ങി നാനാതരം ഫലവൃക്ഷങ്ങളാൽ സമ്പന്നവും മനോഹരവുമാണ് ഈ ഓഫീസ് പരിസരം. ഏറ്റവും അനുകരണീയമായ ഇത്തരം പ്രവർത്തനങ്ങൾ മറ്റിടങ്ങളിലേക്കും വ്യാപിച്ചിരുന്നെങ്കിൽ എന്ന് ഡോ.രാജലക്ഷ്മി പ്രത്യാശ പങ്കുവച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക