Image

ഇ.പി. ജയരാജനെ ബോംബെറിഞ്ഞ കേസില്‍ ബി.ജെ.പി പ്രവര്‍ത്തകരെ വെറുതെവിട്ടു

Published on 05 June, 2020
ഇ.പി. ജയരാജനെ ബോംബെറിഞ്ഞ കേസില്‍ ബി.ജെ.പി പ്രവര്‍ത്തകരെ വെറുതെവിട്ടു
കണ്ണൂര്‍: മന്ത്രി ഇ.പി. ജയരാജനെ ബോബെറിഞ്ഞ കേസിലെ പ്രതികളായ ആര്‍.എസ്​.എസ്​- ബി​.ജെ.പി ​പ്രവര്‍ത്തകരെ വെറുതെവിട്ടു. 

38 ആസ്​.എസ്​.എസ്​ -ബി.ജെ.പി പ്രവര്‍ത്തകരെയാണ്​ തലശേരി അഡീഷനല്‍ ജില്ല സെഷന്‍സ്​ കോടതി വെറുതെവിട്ടത്​. കേസ്​ ശാസ്​ത്രീയമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെ​​ട്ടെന്ന്​ കോടതി ഉത്തരവില്‍ പറയുന്നു. 2000 ഡിസംബര്‍ രണ്ടിന്​ വൈകിട്ടാണ്​ കേസിന്​ ആസ്​പദമായ സംഭവം. അന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജന്‍ പാനൂരിലേക്ക് പോവുമ്ബോഴായിരുന്നു ആക്രമണം.

കേസിലെ 20-ാം പ്രതിയായ ബിജെപി പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ വെട്ടിക്കൊന്നിരുന്നു. മറ്റൊരു പ്രതി മാസങ്ങള്‍ക്കു മുന്‍പ് മരണപ്പെട്ടിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക