Image

ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കു​ന്ന​തി​നെ​തി​രേ ഐ​എം​എ

Published on 05 June, 2020
ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കു​ന്ന​തി​നെ​തി​രേ ഐ​എം​എ
തി​രു​വ​ന​ന്ത​പു​രം: ആ​രാ​ധ​നാ​ല​യ​ങ്ങ​ളും മാ​ളു​ക​ളും തു​റ​ക്കു​ന്പോ​ള്‍ കോ​വി​ഡ് രോ​ഗ​വ്യാ​പ​നം നി​യ​ന്ത്ര​ണാ​തീ​ത​മാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള ഘ​ട​കം.

ശ​ക്ത​നാ​യ ഒ​രു വൈ​റ​സി​നോ​ടാ​ണ് യു​ദ്ധം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ ആ​ളു​ക​ള്‍ കൂ​ട്ടം കൂ​ടു​ന്പോ​ള്‍ രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​കും. പു​റ​ത്തു​നി​ന്ന് ആ​ളു​ക​ള്‍ വ​രു​ക​യും ചി​ല​രെ​ങ്കി​ലും ക്വാ​റ​ന്‍റൈ​ന്‍ വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ക്കു​ക​യും ചെ​യ്യു​ന്ന​തോ​ടെ സ​മൂ​ഹ​വ്യാ​പ​ന സാ​ധ്യ​ത കൂ​ടി വ​രി​ക​യാ​ണ്.

രോ​ഗം കി​ട്ടി​യ​ത് എ​വി​ടെ നി​ന്നാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​വ​രു​ടെ എ​ണ്ണ​വും കൂ​ടു​ക​യാ​ണ്. ഈ ​ഘ​ട്ട​ത്തി​ല്‍ ആ​രാ​ധ​നാ​ല​യ​ങ്ങ​ളും മാ​ളു​ക​ളും തു​റ​ക്കു​ന്പോ​ള്‍ രോ​ഗ വ്യാ​പ​നം നി​യ​ന്ത്ര​ണാ​തീ​ത​മാ​കു​മെ​ന്നാ​ണ് ഐ​എം​എ​യു​ടെ ആ​ശ​ങ്ക.

രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ച്ചാ​ല്‍ ആ​രോ​ഗ്യ സം​വി​ധാ​നം അ​തീ​വ സ​മ്മ​ര്‍​ദ്ദ​ത്തി​ല്‍ ആ​വു​ക​യും നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യും. മ​റ്റു രാ​ജ്യ​ങ്ങ​ളി​ലും ഇ​ന്ത്യ​യി​ലെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലും ഉ​ണ്ടാ​യ​തു പോ​ലെ ആ​ശു​പ​ത്രി​ക​ള്‍ രോ​ഗി​ക​ളെ കൊ​ണ്ടുനി​റ​ഞ്ഞ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ളും പ​ക​ച്ചു നി​ല്‍​ക്കേ​ണ്ടി അ​വ​സ്ഥ​യു​ണ്ടാ​വാ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്നും ഐ​എം​എ ആ​വ​ശ്യ​പ്പെ​ട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക