Image

ജില്ലയുടെ പേരില്‍ വിദ്വേഷമുണ്ടാക്കുന്നവരോട്‌ ലജ്ജ തോന്നുന്നു; പാര്‍വതി തിരുവോത്ത്‌

Published on 05 June, 2020
ജില്ലയുടെ പേരില്‍ വിദ്വേഷമുണ്ടാക്കുന്നവരോട്‌ ലജ്ജ തോന്നുന്നു;  പാര്‍വതി തിരുവോത്ത്‌

മനേകാ ഗാന്ധിയുടെ വിദ്വേഷ പ്രസ്‌താവനയ്‌ക്കെതിരേ നടി പാര്‍വതി തിരുവോത്ത്‌. മൃഗങ്ങള്‍ക്കെതിരേയുള്ള ഇത്തരം അതിക്രമങ്ങള്‍ അവസാനിപ്പിക്കേണ്ടതാണെന്നും ഈ വിഷയത്തില്‍ ഒരു ജില്ലയെ ലക്ഷ്യം വച്ച്‌ മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിക്കുന്നവരേ കുറിച്ചോര്‍ത്ത്‌ ലജ്ജ തോന്നുന്നുവെന്നും നടി പാര്‍വതി ട്വീറ്റ്‌ ചെയ്‌തു. 

ആനയെ ക്രൂരമായി കൊന്നത്‌ മലപ്പുറം ജില്ലയിലാണെന്നും ക്രൂരതകള്‍ക്ക്‌ പേരു കേട്ട ജില്ലയാണ്‌ മലപ്പുറമെന്നു പ്രത്യേകിച്ച്‌ മൃഗങ്ങളുടെ കാര്യത്തില്‍ എന്നുമായിരുന്നു മനേകാ ഗാന്ധിയുടെ ആരോപണം. വിഷയത്തില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ സംസ്ഥാന വനം വകുപ്പ്‌ മന്ത്രി രാജി വയ്‌ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

മെയ്‌ 25ന്‌ രാവിലെയാണ്‌ തിരുവിഴാംകുന്ന്‌ അമ്പലപ്പാറയിലെ വെള്ളിയാര്‍പ്പുഴയില്‍ അവശനിലയില്‍ കാട്ടാനയ കണ്ടെത്തിയത്‌. 15 വയസു തോന്നിക്കുന്ന കാട്ടാന മെയ്‌ 27നാണ്‌ ചെരിഞ്ഞത്‌. ശക്തിയേറിയ സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച്‌ ആനയുടെ കീഴ്‌ത്താടിയും മേല്‍ത്താടിയും തകര്‍ന്നിരുന്നു. 

അവശ നിലയിലായ ആനയെപുറത്തേക്ക്‌ കൊണ്ടു വന്ന്‌ ചികിത്സ നല്‍കാന്‍ രണ്ട്‌ കുങ്കിയാനകളെ കൊണ്ടു വന്നെങ്കിലും ബുധനാഴ്‌ച വൈകിട്ട്‌ നാലോടെ വെള്ളത്തില്‍ നില്‍ക്കുന്നതിനിടയില്‍ ആന ചെരിയുകയായിരുന്നു. 
Join WhatsApp News
ദൈവം പെണ്ണ് ആണ്. 2020-06-07 06:02:29
ശ്രീപദ്മനാഭന് കാലുറയിട്ടവരെ കണ്ടുകൂടാ എന്നായിരുന്നു പ്രചാരണം. മുഖംമൂടിയിട്ടാലും പ്രശ്നമില്ല എന്ന് അവിടുന്നു തെളിയിച്ചു. തൃശൂര്‍ പൂരത്തിന് കുടമാറ്റവും വെടിക്കെട്ടും ഇല്ലെങ്കില്‍ ഹൈന്ദവരുടെ വികാരം വ്രണപ്പെടുമെന്നായിരുന്നു ആശങ്ക. അവനവന്‍റെ ആരോഗ്യത്തെയും ജീവനെയുംകാള്‍ വലുതല്ല ഒരു പൂരവും എന്നു ഹൈന്ദവര്‍ക്കു ബോധ്യപ്പെട്ടു. അമ്പലത്തിലെ കാര്യം തീരുമാനിക്കേണ്ടത് സര്‍ക്കാരല്ല, വിശ്വാസികളും മതമേധാവികളും തന്ത്രജ്ഞരും ആണെന്നായിരുന്നു ഹിന്ദുത്വവാദികളുടെ ആക്രോശം. ഇപ്പോഴിതാ, തന്ത്രിയോടും ചോദിച്ചില്ല, ആള്‍ ദൈവങ്ങളോടും ചോദിച്ചില്ല– ലോകാരോഗ്യസംഘടനയും കേന്ദ്ര ആരോഗ്യമന്ത്രാലയവും നിര്‍ദ്ദേശിച്ചു, കേന്ദ്രഗവണ്‍മെന്‍റ് അനുസരിച്ചു. പത്തിനും അറുപത്തഞ്ചിനും ഇടയിലുള്ള സ്ത്രീകള്‍ അമ്പലത്തില്‍ പോകരുതെന്നായിരുന്നു ആചാരവാദികളുടെ ഭീഷണി. സ്ത്രീയായാലും പുരുഷനായാലും പത്തിനും അറുപത്തഞ്ചിനും ഇടയിലുള്ളവര്‍ മാത്രം അമ്പലത്തില്‍ പോയാല്‍ മതി എന്ന് കേന്ദ്രഗവണ്‍മെന്‍റ് തന്നെ തീരുമാനിച്ചു. നടയടയ്ക്കല്‍, ശുദ്ധികലശം, പുണ്യാഹം, പ്രായശ്ചിത്തം – എന്തൊക്കെയായിരുന്നു പുകില്‍! ഇപ്പോഴിതാ, സാനിട്ടൈസര്‍, മാസ്ക്, വിര്‍ച്വല്‍ ക്യൂ, ഓണ്‍ലൈന്‍ ബുക്കിങ്, അമ്പതു പേര്‍ക്കു മാത്രം പ്രവേശനം... ! മസ്ജിദിലാണെങ്കില്‍, പെണ്ണുങ്ങള്‍ക്കു മാത്രമല്ല, ആണുങ്ങള്‍ക്കും പ്രവേശനം നിഷേധിക്കപ്പെട്ടു. പള്ളിയിലാണെങ്കില്‍, കന്യാസ്ത്രീകള്‍ക്കു മാത്രമല്ല, അച്ചന്‍മാര്‍ക്കും കുര്‍ബാന കൊടുക്കാന്‍ മേലാതായി. അതിനാല്‍ സര്‍വമതങ്ങളിലുംപെട്ട യുക്തിവാദികളും നിരീശ്വരവാദികളുമായ സുഹൃത്തുക്കളേ, പരമകാരുണികന്‍റെ നാമത്തില്‍ ഞാന്‍ നിങ്ങളോട് സത്യം സത്യമായി പറയുന്നു : ദൈവം ഉണ്ട്. ദൈവത്തിന് നീതിബോധമുണ്ട്. മതനിരപേക്ഷതയുമുണ്ട്. കാരണം, ദൈവം അടിസ്ഥാനപരമായി ഫെമിനിസ്റ്റാണ്. കെ ആർ മീര ✍️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക