Image

ദാവൂദ്‌ ഇബ്രാഹിമിന്‌ കോവിഡ്‌; ഭാര്യയും ചികിത്സയില്‍

Published on 05 June, 2020
ദാവൂദ്‌ ഇബ്രാഹിമിന്‌ കോവിഡ്‌; ഭാര്യയും ചികിത്സയില്‍

മുംബൈ; അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന് കോവിഡ് ബാധ. ദാവൂദിന്റെയും ഭാര്യയുടേയും ടെസ്റ്റ് പോസിറ്റീവായതായി ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദാവൂദിന്റെ പേഴ്സണല്‍ സ്റ്റാഫുകളും മറ്റ് ജോലിക്കാരും ക്വാറന്റൈനിലാണ്.


മുംബൈ കേന്ദ്രീകരിച്ച്‌ സംഘടിത കുറ്റകൃത്യങ്ങള്‍ നടത്തുന്ന സിന്‍ഡിക്കേറ്റ് ഡി-കമ്ബനിയുടെ സ്ഥാപകനും നേതാവുമാണ് ദാവൂദ് ഇബ്രാഹിം. നിരവധി ആളുകള്‍ കൊല്ലപ്പെട്ട മുംബൈ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനും കൂടിയാണ്.


 ഇപ്പോഴും തന്റെ സഹായികളോടും ഗുണ്ടകളോടും ചേര്‍ന്ന് മുംബൈ നഗരം ഭരിക്കുന്നു അയാള്‍. വഞ്ചന, ക്രിമിനല്‍ ഗൂഡാലോചന, സംഘടിത കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയുടെ പേരില്‍ അയാള്‍ ഇപ്പോള്‍ ലോകത്തിലെ 10 മോസ്റ്റ് വാണ്ടഡില്‍ മൂന്നാം സ്ഥാനത്താണ് ഉള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക