Image

ഗവര്‍ണര്‍ വിറ്റ്മറുടെ നേത്രത്വത്തില്‍ ഡിട്രോയിറ്റില്‍ സമാധാന റാലി

അലന്‍ ചെന്നിത്തല Published on 05 June, 2020
ഗവര്‍ണര്‍ വിറ്റ്മറുടെ നേത്രത്വത്തില്‍ ഡിട്രോയിറ്റില്‍ സമാധാന റാലി
ഡിട്രോയിറ്റ്: പൊലീസിന്റെ ക്രൂരമായ നടപടിമൂലം കൊല്ലപ്പെട്ട കറുത്ത വര്‍ഗ്ഗക്കാരന്‍ ജോര്‍ജ് ഫ്‌ലോയിഡിന്റെ മരണത്തെ തുടര്‍ന്ന് അമേരിക്കയില്‍ നടക്കുന്ന പ്രധിഷേധങ്ങളില്‍ ഡിട്രോയിറ്റ് നഗരം വീണ്ടും വ്യത്യസ്തത നിലനിര്‍ത്തുന്നു.

മിഷിഗണ്‍ ഗവര്‍ണര്‍ വിറ്റ്മരുടെയും ഡിട്രോയിറ്റ് മേയര്‍ മൈക്ക് ഡഗന്റെയും നേത്രത്വത്തില്‍ അനേകം ബിഷപ്പ്മാരും ഇമാമുകളും റബിമാരും ആയിരക്കണക്കിന് ജനങ്ങളും പങ്കെടുത്ത സമാധാന റാലി ഡിട്രോയ്റ്റിലെ വുഡ്‌വേഡ് അവന്യുവില്‍ നടന്നു. നേതാക്കള്‍ തെരുവില്‍ മുട്ടുകുത്തി ജോര്‍ജ് ഫ്‌ലോയിഡിന് ആദരവ് രേഖപ്പെടുത്തി. ഡിട്രോയ്റ്റിലെ ജനങ്ങള്‍ വ്യത്യസ്തതരാണ്, അമേരിക്കന്‍ ജനതയുടെ മനസ്സിന് സമാധാനവും രക്ഷയും ഡിട്രോയ്റ്റിലെ തെരുവീഥികളില്‍ വിശ്വാസ സമൂഹം ഉയര്‍ത്തുന്ന പ്രാര്‍ത്ഥനയില്‍ നിന്ന് ലഭിക്കുമെന്ന് മതനേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

കലാപങ്ങളുടെ ചരിത്രമുറങ്ങുന്ന ഡിട്രോയിറ്റ് നഗരം ഇന്ന് ലോകത്തിനു തന്നെ മാതൃകയാകുന്നു. ഓരോ അമേരിക്കന്‍ പൗരനും നീതിയും തുല്യതയും ലഭിക്കണം എന്നാല്‍ ഇവിടെ നേതാക്കള്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണ്. നാം ഒരുമിച്ചു നിന്ന് ഒരേ മനസ്സോടെ നീങ്ങേണ്ട കാലഘട്ടമാണിതെന്നും ഗവര്‍ണര്‍ വിറ്റ്മര്‍ ആഹ്വാനം ചെയ്തു.

ഡിട്രോയ്റ്റിലെ ഗ്രെയ്റ്റര്‍ ഗ്രേസ് ടെംപിളിലെ സീനിയര്‍ പാസ്റ്റര്‍ ബിഷപ്പ് ചാള്‍സ് എല്ലിസ് ആണ് ഈ റാലി സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കിയത്. അമേരിക്കയിലെ മിക്ക നഗരങ്ങളിലും കലാപങ്ങള്‍ അരങ്ങേറിയപ്പോള്‍ ഡിട്രോയ്റ്റില്‍ ശാന്തമായി പ്രതിഷേധങ്ങള്‍ നടന്നു എന്നത് ഈ നഗരത്തെയും ഇവിടുത്തെ ജനങ്ങളെയും വ്യത്യസ്തരാക്കുന്നു.

ഗവര്‍ണര്‍ വിറ്റ്മറുടെ നേത്രത്വത്തില്‍ ഡിട്രോയിറ്റില്‍ സമാധാന റാലിഗവര്‍ണര്‍ വിറ്റ്മറുടെ നേത്രത്വത്തില്‍ ഡിട്രോയിറ്റില്‍ സമാധാന റാലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക