Image

ഒമാനില്‍ നിന്നു ചാര്‍ട്ടേഡ് വിമാനം ശനിയാഴ്ച പുറപ്പെടും; 180 പ്രവാസികള്‍ നാടണയും

Published on 05 June, 2020
ഒമാനില്‍ നിന്നു ചാര്‍ട്ടേഡ് വിമാനം ശനിയാഴ്ച പുറപ്പെടും; 180 പ്രവാസികള്‍ നാടണയും
മസ്കറ്റ്: ഒമാനില്‍ നിന്നുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം നാളെ (ശനി). ഐസിഎഫ് ഒമാന്‍ നാഷനല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വിമാനം മസ്കത്തില്‍ നിന്ന് പുറപ്പെടുമെന്ന് ജനറല്‍ സെക്രട്ടറി മുഹമ്മദ് റാസിഖ് അറിയിച്ചു. കോഴിക്കോടേക്കാണ് ആദ്യ സര്‍വീസ്.

180 പേര്‍ക്കാണ് യാത്രക്ക് അവസരം. പതിനൊന്ന് ഗര്‍ഭിണികള്‍, അടിയന്തര ചികിത്സ ആവശ്യമുള്ള 42 രോഗികള്‍, സന്ദര്‍ശന വിസയില്‍  എത്തി ഒമാനില്‍ കുടുങ്ങിയ 50 പേര്‍, തൊഴില്‍ നഷ്ടപ്പെട്ട 48 പ്രവാസികള്‍ എന്നിവരുള്‍പ്പെടുന്നതാണ് ആദ്യ വിമാനത്തിലെ യാത്രക്കാര്‍.

യാത്രക്കാരില്‍ 20 ശതമാനത്തോളം സൗജന്യ ടിക്കറ്റിലാണ് നാടണയുന്നത്. 50 ശതമാനം യാത്രക്കാര്‍ക്ക് 10 മുതല്‍ 50 ശതമാനം വരെ നിരക്കിളവും നല്‍കിയിട്ടുണ്ടെന്ന് ഐ സി എഫ് നാഷനല്‍ കമ്മിറ്റി അറിയിച്ചു. ബാക്കിയുള്ളവര്‍ സാധാരണ നിരക്കിലും യാത്ര ചെയ്യും.

ഒമാനില്‍ നിന്നുള്ള ഇന്ത്യക്കാര്‍ക്കായി പ്രവാസി സംഘടനകളുടെ നേതൃത്വത്തിലുള്ള ആദ്യ സര്‍വീസാണ് ഐ സി എഫിന്റേത്. ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരെയാണ് യാത്രക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. എംബസിയുടെ മുന്‍ഗണനാ ക്രമത്തില്‍ തന്നെയാണ് ഐ സി എഫ് ചാര്‍ട്ടേഡ് വിമാനത്തിലും യാത്രക്കാര്‍ക്ക് അവസരം നല്‍കിയിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക