Image

കോവിഡ് കേന്ദ്രമായി ബ്രസീല്‍; ഒരു ദിവസത്തെ മരണം 1,437

Published on 05 June, 2020
കോവിഡ് കേന്ദ്രമായി ബ്രസീല്‍; ഒരു ദിവസത്തെ മരണം 1,437
റിയോ ഡി ജനീറോ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ ദിവസം മരണസംഖ്യയില്‍ ഇറ്റലിയെ മറികടന്നതോടെ ബ്രസീലില്‍ മരിച്ചവരുടെ എണ്ണം 34,021 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 1,437 പേരാണ് രാജ്യത്ത് മരിച്ചത്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ രാജ്യമാണ് ബ്രസീല്‍. അമേരിക്കയിലും യു.കെയിലുമാണ് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിച്ച് മരിച്ചത്. 

വ്യാഴാഴ്ച പുതുതായി 30,925 പേര്‍ക്കാണ് ബ്രസീലില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 6,14,941 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. യു.എസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യം ബ്രസീലാണ്. 19,24,051പേര്‍ക്കാണ് യു.എസില്‍ കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം ബ്രസീലില്‍ കോവിഡ് ബാധിച്ചവരുടെ യഥാര്‍ഥ കണക്കുകള്‍ പുറത്തുവന്നിട്ടില്ലെന്നും അവ ഇതിലും കൂടുമെന്നും വിദഗ്ധര്‍ പറയുന്നു. പരിശോധനകളുടെ അപര്യാപ്തത നിലനില്‍ക്കുന്നതിനാല്‍ കോവിഡ് രോഗികളുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യതയെന്നും പറയുന്നു. പ്രധാന നഗരമായ സാവോ പോളോയിലെ ആശുപത്രികളെല്ലാം നിറഞ്ഞതായാണ് വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക