Image

'പൊതു വിദ്യാഭ്യാസ തുടര്‍ സംരക്ഷണ' കാമ്പയിനുമായി സമീക്ഷ യുകെ

Published on 05 June, 2020
'പൊതു വിദ്യാഭ്യാസ തുടര്‍ സംരക്ഷണ' കാമ്പയിനുമായി സമീക്ഷ യുകെ

ലണ്ടന്‍: കേരളത്തില്‍ ടെലിവിഷന്‍ / സ്മാര്‍ട്ട് ഫോണ്‍ സൗകര്യം ഇല്ലാത്ത ഏതാണ്ട് രണ്ടര ലക്ഷം വരുന്ന വിദ്യാര്‍ഥികളുടെ അവകാശം സംരക്ഷിക്കുന്നതിനും അവര്‍ക്കുവേണ്ട മതിയായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്, സര്‍ക്കാര്‍ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ടിവി ചലഞ്ചുമായി കൈകോര്‍ക്കുകയാണ് യുകെയിലെ പ്രവാസി സംഘടനയായ സമീക്ഷ യുകെ.

കേരള പുരോഗതിയുടെ നെടും തൂണായ പൊതുവിദ്യാഭ്യാസ മേഖല തകരാതിരിക്കേണ്ടത് എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന അവകാശം നിലനില്‍ക്കുന്നതിനു അത്യന്താപേക്ഷിതമാണ് . ഓണ്‍ലൈന്‍ പഠനരീതി എല്ലാവരിലേക്കും എത്തിച്ചേരണം എന്നും മതിയായ സൗകര്യങ്ങളുടെ അഭാവം കാരണം ആരും പിന്തള്ളപ്പെട്ടുപോകരുത് എന്ന നിര്‍ബന്ധം ഉള്ള കേരളത്തിലെ സര്‍ക്കാര്‍ ഇതിനായി സന്നദ്ധ സംഘടനകളുടെ സഹായം അഭ്യര്‍ഥിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് വിദ്യാര്‍ഥികളുടെ അവകാശം സംരക്ഷിക്കുന്നതിനായുള്ള ഈ സദുദ്യമത്തില്‍ പങ്കാളിയാവാന്‍ സമീക്ഷ യുകെ തീരുമാനിച്ചത്.

നിങ്ങളാല്‍ കഴിയുന്ന ചെറുതെങ്കിലും മഹത്തരമായ സംഭാവന സമീക്ഷ യുകെയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചു സമീക്ഷ യുകെ നടത്തുന്ന 'പൊതു വിദ്യാഭ്യാസ തുടര്‍ സംരക്ഷണ' കാമ്പയിനില്‍ അണിചേരാന്‍ ഭാരവാഹികള്‍ അഭ്യര്‍ഥിക്കുന്നു.

വിവരങ്ങള്‍ക്ക് : 07828659608

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക