Image

കുവൈത്തില്‍ കോവിഡ് ബാധിച്ചു തൃശൂര്‍ സ്വദേശി മരിച്ചു

Published on 05 June, 2020
കുവൈത്തില്‍ കോവിഡ് ബാധിച്ചു തൃശൂര്‍ സ്വദേശി മരിച്ചു

കുവൈത്ത് സിറ്റി : കോവിഡ് ബാധിച്ചു ചികില്‍സയിലായിരുന്ന തൃശൂര്‍ സ്വദേശി മരിച്ചു. ചാവക്കാട് മുനക്കക്കടവ് പോക്കാക്കില്ലത്ത് ജമാലുദ്ദീന്‍ (46) ആണ് മരിച്ചത്. കൊറോണ ബാധയെ തുടര്‍ന്നു അമീരി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഇദ്ദേഹം, വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. യര്‍മൂഖില്‍ സ്വദേശിയുടെ വീട്ടില്‍ ജോലിചെയ്തു വരികയായിരുന്നു .

പിതാവ് : മൊയ്തീന്‍ കുഞ്ഞു. മാതാവ്: ആയിഷമോള്‍.ഭാര്യ:ഷമീറ. മക്കള്‍: ജസീം, ജസീര്‍, ജാഫര്‍.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക