Image

ഫ്ലോയിഡിന്റെ മരണം: ഒരമ്മയുടെ ദുസ്വപ്നം (രഞ്ജിത്ത് ആന്റണി)

Published on 05 June, 2020
ഫ്ലോയിഡിന്റെ മരണം: ഒരമ്മയുടെ ദുസ്വപ്നം (രഞ്ജിത്ത്  ആന്റണി)
20 വർഷമായി അമേരിക്കയിൽ ജീവിക്കുന്നു. പല വംശീയ പശ്ചാത്തലത്തിലുള്ള ബൃഹത്തായൊരു സൌഹൃദ വലയമുണ്ട്. മെക്സിക്കൻസ്, വിയറ്റ്നാമിസ്, ചൈനീസ്, അറബ്, എന്തിന് ഒരു രാജ്യം പോലും സ്വന്തമായി ഇല്ലാത്ത മോങ്ങുകൾ പോലും സൌഹൃദ വലയത്തിലുണ്ട്. ഇക്കൂടെ ഒരൊറ്റ ബ്ലാക് അമേരിക്കൻസ്സുമില്ല എന്നത് എന്നെ തന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ആകെ ഉണ്ടായിരുന്ന എന്റെ സുഹൃത്ത് ബ്രൂസ് ഹോപ്കിൻസ് (എന്റെ പുസ്തകത്തിന്റെ കൊ ഓതർ) ആയിരുന്നു. 2013 ൽ എപ്പോഴോ ആ സൌഹൃദവും മുറിഞ്ഞ് പോയി.

കാണുമ്പോൾ ചിരിച്ചിട്ട് പോകുന്ന പരിചയമല്ല ഇവിടെ സൂചിപ്പിച്ചത്. സുഹൃത്തുക്കളുടെ കുടുംബംങ്ങളെയും പരിചയമുള്ള, ക്രിസ്ത്മസ്സിനു കാർഡ് അയക്കുന്ന, വാരാന്ത്യങ്ങളിൽ വീടുകളിൽ കൂടുന്ന, മാസത്തിലൊന്നൊക്കെ ചുമ്മാ ഫോണ് എടുത്ത് "അളിയാ എന്തുണ്ട് വിശേഷം" എന്ന് അന്വേഷിക്കാൻ സ്വാതന്ത്ര്യമുള്ള സൌഹൃദങ്ങളെ കുറിച്ചാണ് പറയുന്നത്. അങ്ങനെ ഒരരൊറ്റ ബ്ലാക് സുഹൃത്തു പോലുമില്ല.
‌‌
ഇത് എന്റെ മാത്രം അനുഭവമല്ല എന്നുറപ്പുണ്ട്. അമേരിക്കയിൽ ജീവിക്കുന്ന IT മേഖലയിൽ ജോലി ചെയ്യുന്ന ഒരു വിധം ഇൻഡ്യക്കാരുടെ സൌഹൃദ വലയത്തിലൊന്നും ഒരു ബ്ലാക് അമേരിക്കൻ കാണില്ല. ചില അപവാദങ്ങൾ കണ്ടേക്കാം. അമേരിക്കയിൽ അണ്ടർ ഗ്രാഡിനു പഠിക്കാൻ വന്നവർക്ക് ചിലപ്പോൾ ഒന്നോ രണ്ടൊ സുഹൃത്തുക്കൾ കാണാം. പക്ഷെ ജോലിക്കൊ, ഗ്രാജ്വേറ്റ് കോഴ്സിനൊ ഇവിടെ വന്നവരിൽ ആർക്കും തന്നെ അങ്ങനെ ഒരു ബന്ധം കെട്ടിപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടാവില്ല.

ബ്ലാക് സുഹൃത്തുക്കൾ ഇല്ലാത്തത്, ബ്ലാക്കുകളെ നമ്മൾ കാണുന്നില്ല എന്നതിനാലാണ്. നമ്മൾ ജോലി ചെയ്യുന്ന ഇടങ്ങളിലൊന്നും ഇവരില്ല. കമ്പനിയിലെ സെക്യുരിറ്റി ആയി ഇവരെ കാണും. പക്ഷെ നമ്മൾ ഇരിക്കുന്ന ക്യുബിക്കളുകളിലൊ, നമ്മുടെ സഹപ്രവർത്തകരായൊ ഇവരില്ല. അമേരിക്കൻ ജനസംഘ്യയിൽ 12% ഉള്ള ബ്ലാക്കുകളെ ഹൈപെയിങ് ജോലികളിൽ വിരളമായെ കാണു. നമ്മുടെ അയൽവക്കങ്ങളിലൊ, നെയിബർഹുഡിലൊ ഇവർ കാണില്ല. പരിചയപ്പെടാനൊ, അടുത്തറിയാനൊ ഉതകുന്ന സാമൂഹിക സാംസ്കാരിക സർക്കിളുകളിലൊന്നിലും ഇവരുടെ സാന്നിദ്ധ്യമില്ല.

എന്റെ കോ ഓതർ ബ്രൂസിനെ പരിചപ്പെട്ട ആദ്യ കാലങ്ങളിൽ വെറും പ്രഫഷണൽ ബന്ധമായിരുന്നു. 2005 ൽ എനിക്കൊരു തൊഴിൽ പ്രശ്നമുണ്ടായപ്പോൾ ഞാൻ ബ്രൂസിനോട് സഹായം അഭ്യർത്ഥിച്ചിരുന്നു. അക്കാലത്താണ് പുള്ളിയെ അടുത്തറിയുന്നത്. അത് ദൃഢമായൊരു സൌഹൃദത്തിൽ എത്തി. ബ്രൂസ് അന്ന് പറഞ്ഞത് ഓർമ്മയുണ്ട്. പുള്ളിയുടെ വീട്ടിലൊക്കെ സ്പെഷ്യൽ ട്രെയിനിങ്ങുണ്ട്. പോലീസിനെ കാണുമ്പോൾ എങ്ങനെ പെരുമാറണം എന്നതാണ് ഈ സ്പെഷ്യൽ ട്രെയിനിങ്. തല താഴ്ത്തി നടന്ന് പോണം. ഐ കോണ്ടാക്ട് കൊടുക്കരുത്. കഴിവതും അന്യ വംശജർ (പ്രത്യേകിച്ച് വെള്ളക്കാരും) ആയും വഴക്കിന് പോകരുത്. ഒന്നിൽ കൂടുതൽ ബ്ലാക്കുകളില്ലാത്ത സൌഹൃദ വലയങ്ങളിൽ ചെന്ന് ചാടരുത്. പ്രത്യേകിച്ച് ബാക്കി എല്ലാവരും വെള്ളക്കാരും, താൻ മാത്രം ബ്ലാക്കും ആയ സാഹചര്യം ഉണ്ടാകരുത്. വെള്ളക്കാർ കൂടുതലുള്ള പാർട്ടികളിൽ പോകരുത്. എല്ലാറ്റിനും ഉപരി പോലീസിനെ വിളിക്കുന്ന ഒരു സാഹചര്യത്തിലും ചെന്ന് ചാടരുത്. കാരണം നീതി പ്രതീക്ഷിക്കണ്ട എന്നത് തന്നെ.

ബ്ലാക് അമ്മമാരുടെ ഈ ട്രെയിനിങ് കേട്ടപ്പോൾ ആദ്യം ചിരി ആണ് വന്നത്. ഇത്ര പേടിക്കാനുണ്ടൊ എന്നതായിരുന്നു ചിന്ത. പിന്നെ ആലോചിച്ചപ്പോൾ മനസ്സിലായി. സ്വന്തം ജീവൻ സംരക്ഷിക്കാനുള്ള ട്രെയിനിംഗാണ് ഇതൊക്കെ. ജീവിനാണ് മുഖ്യം. അതിനു ശേഷമെ വിദ്യാഭ്യാസവും, ജോലിയും, കരീറും ഒക്കെ വരുന്നുള്ളു. ഒന്നോർക്കണം, ബ്രൂസ് ഒരു മിഡിൽ ക്ലാസ് കുടുംബത്തിൽ നിന്നാണ്. അദ്ദേഹത്തിന്റെ മാതാപിതാക്കളും കോളേജ് വിദ്യാഭ്യാസം ലഭിച്ചവരായിരുന്നു. ഒരു മിഡിൽ ക്ലാസ് കുടുംബത്തിലെ സ്ഥിഥി ഇതാണെങ്കിൽ തീരെ ദരിദ്രമായ ചുറ്റളവിൽ നിന്ന് വരുന്ന ഒരു ബ്ലാക് അമേരിക്കന് വീട്ടിൽ നിന്ന് ലഭിക്കുന്ന ട്രെയിനങ് എന്തായിരിക്കും എന്ന് ആലോചിക്കാവുന്നതെ ഉള്ളു.

ഇത്തരം ഒരു ട്രെയിനിങ് സിദ്ധിച്ചു ഇറങ്ങുന്നത് കൊണ്ടാണോ എന്നറിയില്ല, ഒരു ബ്ലാക് അമേരിക്കന്റെ വിശ്വാസ്യത നേടാൻ ഭയങ്കര ബുദ്ധിമുട്ടാണ്. അതിനാൽ തന്നെ സൌഹൃദവും. നമ്മൾ വീട്ടിലേയ്ക്കൊക്കെ ക്ഷണിച്ചാലും പല കാരണങ്ങൾ പറഞ്ഞ് അവരൊഴിയും. അവരുടെ പാർട്ടികളിലേയ്ക്ക് നമ്മളെ വിളിക്കാറുമില്ല. നമ്മുടെ ജോലി സ്ഥലത്തൊ സോഷ്യൽ സർക്കിളിലൊ അവിചാരിതമായി ഇവരെ കണ്ടെത്തിയാൽ പോലും അവരുമായൊരു സൌഹൃദം സാധ്യമല്ല എന്ന് ചുരുക്കം.

ഒരു രാജ്യത്ത് 500 കൊല്ലം ജീവിച്ചിട്ട് പോലും സിസ്റ്റത്തെ വിശ്വാസമില്ലാതെ ജീവിക്കണ്ടി വരുന്ന ജനതയാണ് ഇവർ. ജോർജ്ജ് ഫ്ലോയിഡിന്റെ മരണം വെറും ദൌർഭാഗ്യകരമായൊരു ആക്സിഡന്റല്ല. ഒരു ബ്ലാക് അമേരിക്കൻ അമ്മയുടെ ദുസ്വപ്നം യാതാർത്ഥ്യമായതാണ്.
ഫ്ലോയിഡിന്റെ മരണം: ഒരമ്മയുടെ ദുസ്വപ്നം (രഞ്ജിത്ത്  ആന്റണി)
Join WhatsApp News
Victim 2020-06-06 08:35:49
Have you had drug this morning sick man?
Boby Varghese 2020-06-06 08:18:19
Where was that mother, when her son needed good education ? Did she make sure that her son complete high school education ? Did she know that her son became a drug dealer ? Did she ever know that there are more than 10 police cases against her son ? Why her son was carrying a gun with no license ? Did she ever know that her son tried to rob someone on gunpoint ? As a mother, you may be a failure.
JACOB 2020-06-06 14:58:50
There is no substitute for good parenting. Many of them grow up with no male authority figure in the house to guide and motivate the children. Even from an early age, they learn to disrespect authority. Many of them do not finish high school. You can blame society as much as you want, but there is something called personal responsibility. This is the main support bank of democrat party. They are given tax payer money for votes.
Raju Abraham, N C 2020-06-07 07:15:25
റിപ്പപ്ലിക്കൻ പാർട്ടിയിൽ പൊട്ടിത്തെറിയും പരതെറിയും. മിറ്റ് റോംനി, ജോർജ് ബുഷ് -ഇവരുടെ ഗ്രൂപ്പുകൾ ബയിടനു വോട്ട് ചെയ്യും. റിപ്പപ്ലിക്കൻ കൺവെൻഷനിൽ ഡെലിഗേറ്റുകൾ പലരും പങ്കെടുക്കുകയില്ല. GOP is struggling to find delegates willing to attend the Republican National Convention. “Adding to the uncertainty surrounding the convention is the trepidation delegates are feeling about attending a crowded gathering,” reported Annie Karni and Maggie Haberman. “Already, states like Indiana are having difficulty filling both their delegate and alternate spots. Many convention delegates are over 60 and therefore more vulnerable to the virus.”
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക