Image

മാസ്ക് ധരിച്ചില്ലെന്ന്, ഫ്‌ളോയിഡ് മോഡല്‍ പോലീസ് പീഡനം ഇന്ത്യയിലും

Published on 05 June, 2020
മാസ്ക് ധരിച്ചില്ലെന്ന്, ഫ്‌ളോയിഡ് മോഡല്‍ പോലീസ് പീഡനം ഇന്ത്യയിലും
ജോധ്പൂര്‍: കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫേ്‌ലായ്ഡിനെ ശ്വാസംമുട്ടിച്ചുകൊന്ന പൊലീസ് നടപടിക്കെതിരെ അമേരിക്കയില്‍ പ്രതിഷേധം ആളിക്കത്തവെ സമാന രീതിയിലുള്ള അക്രമം ഇന്ത്യയിലും. രാജസ്ഥാനിലെ ജോധ്പൂരിലാണ് യുവാവിന്‍െറ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി പൊലീസുകാര്‍ മര്‍ദിച്ചത്. സംഭവത്തിന്‍െറ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

മാസ്ക് ധരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ബല്‍ദേവ് നഗര്‍ സ്വദേശിയായ മുകേഷ്കുമാര്‍ പ്രജാപതിയെ പൊലീസുകാര്‍ മര്‍ദിച്ചത്. മാസ്ക് ധരിച്ചില്ലെന്ന കാരണത്താല്‍ പിഴ ചുമത്തിയ പൊലീസ് നടപടിക്കെതിരെ പ്രതികരിച്ചതിനായിരുന്നു ക്രൂരമര്‍ദനം.

രണ്ടുപൊലീസുകാര്‍ ചേര്‍ന്ന് യുവാവിനെ മര്‍ദിക്കുന്നതും കഴുത്തില്‍ കാല്‍മുട്ടമര്‍ത്തതും വിഡിയോയില്‍ വ്യക്തമായിരുന്നു. സംഭവത്തിന്‍െറ വീഡിയോ പ്രചരിച്ചതോടെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധങ്ങളുയര്‍ന്നു. എന്നാല്‍ യുവാവ് പൊലീസിനെ അക്രമിച്ചതിലുള്ള സ്വാഭാവിക പ്രതികരണം മാത്രമാണ് ഇതെന്നായിരുന്നു ജോധ്പൂര്‍ ഡി.സി.പി പ്രിതി ചന്ദ്രയുടെ വിശദീകരണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക