Image

സിപിഎം എന്നാൽ കോടതിയും പൊലീസുമാണെന്ന് പറയുന്ന വനിത കമ്മീഷൻ അധ്യക്ഷയ്ക്ക് ആ സ്ഥാനത്ത് ഇരിയ്ക്കാൻ ഒരു യോ​ഗ്യതയും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Published on 06 June, 2020
സിപിഎം എന്നാൽ കോടതിയും പൊലീസുമാണെന്ന് പറയുന്ന വനിത കമ്മീഷൻ അധ്യക്ഷയ്ക്ക് ആ സ്ഥാനത്ത് ഇരിയ്ക്കാൻ ഒരു യോ​ഗ്യതയും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സിപിഎം എന്നാൽ പൊലീസ് സ്റ്റേഷനും കോടതിയുമാണെന്ന വനിത കമ്മീഷൻ അധ്യക്ഷയുടെ പരാമർശം വിവാ​ദത്തിലേക്ക്. തിരുവനന്തപുരത്ത് കൂട്ടബലാത്സം​ഗ കേസിൽ തെളിവെടുപ്പിന് എത്തിയപ്പോഴായിരുന്നു അധ്യക്ഷ എം.സി ജോസഫൈന്റെ പരാമർശം. സിപിഎം നേതാവും എംഎൽഎയുമായ പി.കെ ശശിക്കെതിരെയുളള ലൈം​ഗിക പീഡന പരാതിയെക്കുറിച്ചുളള ചോ​ദ്യങ്ങൾക്കാണ് ജോസഫൈൻ മറുപടി നൽകിയത്.

സിപിഎം എന്നാൽ കോടതിയും പൊലീസുമാണെന്ന് പറയുന്ന വനിത കമ്മീഷൻ അധ്യക്ഷയ്ക്ക് ആ സ്ഥാനത്ത് ഇരിയ്ക്കാൻ ഒരു യോ​ഗ്യതയും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീകളുടെ സുരക്ഷയ്ക്കായി രൂപീകരിച്ച വനിത കമ്മീഷന്റെ അധ്യക്ഷ തന്നെ സ്ത്രീ പീഡകരെ ന്യായീകരിക്കുന്ന അവസ്ഥയാണ്.

നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പ്രസ്താവനകൾ വനിത കമ്മീഷൻ അധ്യക്ഷ നടത്തുന്നത് അം​ഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വനിതാ കമ്മീഷൻ അം​ഗമായ ഷാഹിദ കമാലും അധ്യക്ഷന്റെ പ്രസ്താവനയെ തളളിക്കളഞ്ഞിട്ടുണ്ട്. സിപിഎം കോടതിയും പൊലീസുമെന്നത് വനിതാ കമ്മീഷന്റെ നിലപാടല്ലെന്നായിരുന്നു ഷാഹിദ കമാലിന്റെ മറുപടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക