Image

പെണ്‍കുട്ടിയെ തിരയുകയാണ്; ചിമ്പുവിന്റെ വിവാഹം ഉടന്‍ എന്ന വാര്‍ത്തകളോട് മാതാപിതാക്കള്‍

Published on 08 June, 2020
പെണ്‍കുട്ടിയെ തിരയുകയാണ്; ചിമ്പുവിന്റെ വിവാഹം ഉടന്‍ എന്ന വാര്‍ത്തകളോട് മാതാപിതാക്കള്‍

ലോക്ഡൗണ്‍ കഴിഞ്ഞ ഉടന്‍ ചിമ്പു വിവാഹിതനാകും എന്ന വാര്‍ത്തയോട് പ്രതികരിച്ച് താരത്തിന്റെ മാതാപിതാക്കള്‍. ഈ വാര്‍ത്തകള്‍ ശരിയല്ല എന്നാണ് ചിമ്പുവിന്റെ മാതാപിതാക്കളായ ടി രാജേന്ദറും ഉഷയും വ്യക്തമാക്കുന്നത്. പെണ്‍കുട്ടിയെ കണ്ടെത്തുന്നതേയുള്ള എന്നും ഇവര്‍ പ്രതികരിക്കുന്നത്.

‘ചിമ്പുവിന്റെ ജാതകവുമായി യോജിക്കുന്ന അനുയോജ്യയായ ഒരു പെണ്‍കുട്ടിയെ തിരയുകയാണ് ഞങ്ങള്‍. അവനിണങ്ങുന്ന പെണ്‍കുട്ടിയെ കണ്ടുകിട്ടിയാല്‍ ഞങ്ങള്‍ അത് ഈ ലോകത്തെ അറിയിക്കും. അതുവരെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ വിശ്വസിക്കാതിരിക്കൂ” എന്ന് ചിമ്പുവിന്റെ മാതാപിതാക്കള്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക