Image

പള്ളിക്കൂടമില്ലെങ്കിൽ പിന്നെന്തിനു പള്ളി; നാരായണഗുരുവിന്റെ ഏക ദൈവദർശനം (ഗീത രാജീവ്)

Published on 08 June, 2020
പള്ളിക്കൂടമില്ലെങ്കിൽ പിന്നെന്തിനു പള്ളി; നാരായണഗുരുവിന്റെ ഏക ദൈവദർശനം (ഗീത രാജീവ്)
ആത്മീയത എന്ന വാക്കിന്‍റെ അർത്ഥം ഓരോരോ വ്യക്തിയിലും ഉരവപ്പെടുന്നത് വ്യത്യാസമായിരിക്കും . ചിലര്‍ക്ക്‌ മത വിശ്വാസത്തിന്‍റെ ഭാഗമാവാം മറ്റു ചിലര്‍ക്കത് സ്വന്തം നിലനില്‍പ്പിന്‍റെ ആഴം തേടിയുള്ള യാത്രയാവാം.പ്രണയത്തിലൂടെയും സംഗീതത്തിലൂടെയും , കലയിലൂടെയും സൌന്ദരൃത്തിലൂടെയും ഒക്കെ അതിന്‍റെ ആഴം കണ്ടെത്താന്‍ ശ്രമിക്കുന്നവരും ഉണ്ടാവാം . അങ്ങനെ ഏതെങ്കിലും ഒരു കള്ളിക്കുള്ളില്‍ തളച്ചിടാവുന്ന ഒന്നല്ല ആത്മീയത സ്വയം അറിയാനുള്ള ഏതു വഴിയും ആത്മീയത തന്നെയാണ്.

നാരായണഗുരു പറയുന്നു ‘അറിവല്ലാതെ ആനന്ദമല്ലാതെ വേറൊരു ദൈവമില്ലാ’.ആ ആനന്ദത്തെ തന്നെ ബ്രഹ്മമെന്ന് ധ്യാനിക്കുന്നതാണു നാരായണ ഗുരുവിന്‍റെഏക ദൈവം. ഞങ്ങളെങ്ങനെ ദൈവത്തെ സാക്ഷാല്‍ക്കരിക്കുമെന്നു യേശുവിനോട് ശിഷ്യന്‍മാർ ചോദിച്ചപ്പോള്‍ , നിഷ്കളങ്കരായ കുഞ്ഞുങ്ങളെ ചുണ്ടികാണിച്ചുകൊണ്ട് യേശുപറഞ്ഞു “ നിങ്ങള്‍ മന:പരിവര്‍ത്തനം ചെയ്ത ശിശുക്കളെ പോലെയാകുന്നില്ലങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നില്ലായെന്ന്.” ദൈവജ്ഞാനമെന്നാല്‍ നമ്മെ പരസ്പരം ബന്ധിപ്പിക്കുന്ന സ്നേഹിപ്പിക്കുന്ന പ്രഖ്യാപനം എന്നർത്ഥം . ആ പ്രഖ്യാപന പ്രകാരം ലോകത്തിലെ ഓരോരോ അംശവും ഇണകളായി നിലകൊള്ളുന്നു. ഒരു മുസ്ലിം മിസ്റ്റിക് കവി ഇങ്ങനെ പാടുന്നുണ്ട് : “പ്രിയതമയില്‍ സഫലമാകാത്ത പ്രേമം കാമുകനാശ്വാസം പകരുന്നില്ല , പ്രേമത്തിന്‍റെ മിന്നൽ പിളര്‍പ്പു ആ ഹൃദയത്തില്‍ പ്രസരിക്കുമ്പോഴാണവളത് മനസിലാക്കുക. ദൈവ സ്നേഹം ഹൃദയത്തില്‍ പറ്റിപിടുക്കുമ്പോള്‍ , സംശയാതീതമായി മനസിലാകും ദൈവ സ്നേഹം എത്ര ശക്തനാണെന്ന്. അത് ആ മലയിലുമല്ല , ഈ മലയിലുമല്ല.സ്വന്തം ഹൃദയത്തില്‍ തന്നെയാണ്. നേരായിട്ട്‌ സ്വയം അറിഞ്ഞവന്‍ അന്യമെന്നു കരുതാന്‍ ഒന്നുമുണ്ടാവില്ല.ആ സ്നേഹം എല്ലാറ്റിനോടും ഉണ്ടാവുക എന്നത് സ്വാഭാവികമായ ഒരു ദിനചര്യ മാത്രമാവും .

ബുദ്ധ മതത്തിലും ജൈനമതത്തിലും ദേവസങ്കല്പം ഇല്ല. യുക്തിവാദികള്‍,നിരീശ്വരവാദികള്‍,മാക്സിസ്റ്റുകള്‍ തുടങ്ങിയവരുടെ ലക്ഷ്യവും മറ്റൊന്നല്ല. അവരും ലക്ഷ്യമാക്കുന്നത് മനുഷ്യ ജീവിതത്തിന്റെ സുഖം കെവരുത്താന്‍ തന്നെയാണ്‌.
ലോകത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ പ്രവാചകന്‍മാരുടെയും ഋഷിമാരുടെയും ലക്ഷ്യം ഒന്നുതന്നെയായിരുന്നു.അവർ ജീവിച്ചു വളർന്നതു പല സംസ്കാര പശ്ചാത്തലങ്ങളിലും കാലങ്ങളിലും ആണന്നുമാത്രം.
മതങ്ങളുടെ ഭാഷ , ചിന്തിച്ച രീതി, കലാപരവും ദേശ പരവുമായ പ്രത്യേകതകള്‍ തുടങ്ങിയവയെല്ലാം ഊതിപെരുപ്പിച്ച് സ്വന്തം മതമാണ് യഥാര്‍ത്ഥ മതമെന്ന് വരുത്തി തീര്‍ത്ത് ,ആനയെ കാണാന്‍ പോയ അന്ധനെ പോലെ , ഓരോ കുരുടനും താന്‍ തപ്പി നോക്കിയപ്പോൾ കിട്ടിയതാണ് ആനയുടെ രൂപമെന്ന് വാദിച്ച് സ്വന്തം നിലപാട് സ്ഥാപിക്കുന്നതിനെ പാണ്ഡിത്യത്തിന്‍റെ ലക്ഷണമായി ഗുരു കരുതുന്നില്ല. “പലവിധയുക്തിപറഞ്ഞ്പാമരന്മാര്‍ “ എന്നാണ്ഗുരു വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ സംസ്കാരം കേവലം ഒരു മതത്തിന്‍റെ പേരിലുള്ള തല്ല. അനേകം മതങ്ങളുടെയും സംസ്കാരങ്ങളുടെയും സംഭാവനയാണ്.

സ്നേഹമെന്ന മൂല്യത്തില്‍ എല്ലാ മൂല്യങ്ങളും ഇഴുകി ചേരുന്നുണ്ട് . സത്യത്തെയോ , അഹിംസയേയോ ഉള്‍ക്കൊള്ളാതെ സ്നേഹത്തിന് നിലനില്ക്കാൻ കഴിയില്ല..
അറിവിനെ സ്നേഹിക്കുന്നവനില്‍ അറിവും സ്നേഹവും ഒരുപോലെ വളരുന്നു .(Love of wisdom ) അറിയേണ്ടത് അവരവരെ സംബന്ധിക്കുന്ന സത്യം തന്നെയാണ്.
അതുകൊണ്ട് അനുമ്പാദ കത്തിൽ ഗുരു പാടുന്നു
(3.)അരുളന്പിനുകമ്പമൂന്നിനും
പൊരുളൊന്നാണിത് ജീവതാരകം
“അരുളുള്ളവനാണു ജിവി” യെ-
ന്നുരുവിട്ടീടുകയീ നവാക്ഷരീ.
(4).അരുളില്ലയതെങ്കിലസ്ഥി തോല്‍
സിര നാറുന്നൊരുടമ്പു താനവന്‍ :
മരുവില്‍ പ്രവഹിക്കുമംബുവ-
പ്പുരുഷന്‍ നിഷ്ഫലഗന്ധപുഷ്പമാം.”

ഇങ്ങനെയൊരു ഗുരു നമുക്കിടയിൽ ജീവിച്ചിരുന്നിട്ടും കേരളം ഒരുഭ്രാന്താലയം ആയി തുടരുന്നു . മനുഷ്യന്റെ ആദ്ധ്യാത്മീയ ചിന്തയെ മാത്രമല്ല , സാമൂഹിക ചിന്തയെപോലും വികലമാക്കുന്ന മഹാശക്തിയായി ഇന്നു മതം തീർന്നിരിക്കുകയാണ്. ഇപ്പോള്‍ അതു രാഷ്ട്രീയത്തെയും നയിക്കുന്നു. ...നാരായണ ഗുരു ഉഴുതു മറിച്ചമണ്ണിൽ രാഷ്രടിയക്കാർ പുതിയ വിത്തു വിതച്ചു കുരുടാൻ
ഒഴിച്ചു മുളപ്പി ക്കുന്നു ...ഹാ , കഷ്ടം ....!!

പള്ളിക്കൂടമില്ലെങ്കിൽ പിന്നെന്തിനു പള്ളി; നാരായണഗുരുവിന്റെ ഏക ദൈവദർശനം (ഗീത രാജീവ്)
Join WhatsApp News
Sudhir Panikkaveetil 2020-06-09 17:15:56
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് പഠിപ്പിച്ച ശ്രീനാരായണ ഗുരുവിനെ ഈഴവ സ്വാമിയായി പ്രതിഷ്ഠിച്ചു ഭാരതത്തിലെ ജാതി വ്യവസ്ഥ. ഇപ്പോൾ വടക്കേ ഇന്ത്യയിലെ ബി ജെ പി കാർ ഹിന്ദു സ്വാമിയായി പരിഗണിക്കാൻ ഉദാരത കാണിക്കുന്നു.ഗുരുവിനേ ഇപ്പോൾ ഓർക്കുന്നത് ഈഴവസമൂഹത്തിലെ കുറച്ച് പേരാണ്. ഒരു സമുദായത്തെ ഉദ്ധരിക്കാൻ ശ്രമിച്ചു എന്നല്ലാതെ ഗുരുവിന്റെ ചിന്തകളും ദര്ശനങ്ങളും ജാതിമതാന്ധതയിൽ മുങ്ങി പോയി, പോയിക്കൊണ്ടിരുന്നു. ഗുരുവിനെ ഈശ്വരനായി കരുതികൊണ്ട് പൂജയും പ്രാര്ഥനയുംനടത്തി ഈഴവ വിഭാഗവും അദ്ദേഹത്തിന്റ ആദർശങ്ങളെ ബലി കഴിച്ചു. ജനനം കൊണ്ട് ജാതി കുരുക്കിൽ പെട്ടുപോയ ആ മഹാത്മാവിന്റെ ആതാമാവിന് നിത്യശാന്തി നേരാം. ശ്രീമതി ഗീത രാജീവ് , ഗുരു പറഞ്ഞതൊക്കെ ശരിയാണ് പക്ഷെ മറ്റു മതക്കാരും മറ്റു ജാതി വിഭാഗങ്ങളും അത് അംഗീകരിക്കാൻ പോകുന്നില്ല. പിന്നെന്തിനു സമയം കളയണം.
Humanitarian Guru. 2020-06-09 18:49:58
When i was a student of Philosophy; we never regarded Sri.Narayana as a Hindu. We had debates & discussions on the same, but we were not able to see him as a narrow-minded religious person. We always saw him as a devoted Humanitarian. When I became a teacher, I always saw him as a humanitarian teacher{Guru}. People who are reluctant to embrace the grace of good deeds made him a god; this way they can escape from the responsibility of being a good person. Oh!, he is a god; we are humans and so we cannot be like him- that kind of attitude. And I stand with Sahodharan Ayyappan- No religion, No god, No race. -We all are just Humans. -andrew
Mtnv 2020-06-10 08:38:35
The Way , for Beatitudes / blessings / happiness - trusting in the holiness and goodness of a Good Father , living in accordance , esp. the heart being blessed to ask for the holiness, given in The Lord of Holiness , the trust to ask for it , like a child and adore - the basic need of every heart , thus to bring that joy into every wounded moment , of carnal lusts and weaknesses, envies and pride , brought in by the enemy spirits - that is what churches are meant for , struggle for , in the midst of the flood waters of worldiness . Many in Kerala too would have also known that Guru , His Way , through the churches there too , even if that truth may remain hidden for now .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക